Trending

എം ജെ എച് എസ് എസ്:എസ് പി സി യൂണിറ്റ് മെൻസ്റ്റുറൽ ഹൈജിനിക് ക്ലാസ് സംഘടിപ്പിച്ചു

എളേറ്റിൽ: എളേറ്റിൽ എം ജെ എച്ച് എസ് എസ് സ്ററുഡന്റ് പോലിസിന്റെ
ആഭിമുഖ്യത്തിൽ പെൺകുട്ടികളുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമായുള്ള
മെൻസ്റററൽ ഹൈജീനിക് ക്ലാസ് സംഘടിപ്പിച്ചു.



ആർത്തവ സംബന്ധമായ വിഷയത്തിൽ ഏറെ കരുതലും കൃത്യമായ അവബോധവും സ്കൂൾ തലത്തിൽ തന്നെ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളിൽ ഊട്ടിയുറപ്പിക്കാൻ ഈ ക്ലാസ് കൊണ്ട് സാധിച്ചു.പ്രമുഖ സാമൂഹ്യ പ്രവർത്തക ഡോക്ടർ ബിന്ദു ജയകുമാർ  കുട്ടികൾക്കായി ക്ലാസ്സെടുത്തു .


കൊടുവള്ളി പോലീസ് സ്റ്റേഷനിലെ W D I രമ്യ ,അധ്യാപികമാരായ ഷഹര്ബാന് പി പി,ജസീല കെ ,സജ്‌ന കെ കെ,കേഡറ്റുകളായ ഫിൽന,അഭിയ,ഫഹീമ എന്നിവർ പരിപാടിക്ക് നേതൃത്വം  നൽകി
Previous Post Next Post
3/TECH/col-right