കനത്ത മഴ:വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി വിവരങ്ങൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 22 July 2019

കനത്ത മഴ:വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി വിവരങ്ങൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പ്ലസ് ടു വരെയുള്ള   എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന്  (ജൂലൈ 22, തിങ്കൾ) അവധി പ്രഖ്യാപിച്ചു. 

അങ്കണവാടി കൾക്കും, കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐ സി എസ് ഇ, സി ബി എസ് ഇ വിദ്യാലയങ്ങൾക്കും,മദ്രസ്സസകൾക്കും  അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ബാധകമാണ്.


കോഴിക്കോട് ജില്ലയിലെ SKIMVB ക്ക് കീഴിലുള്ള മുഴുവൻ മദ്റസക്കും അവധിയായിരിക്കും
 
കനത്ത മഴ മൂലം കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ (ജൂലൈ 22- തിങ്കൾ) ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ SKIMVB ക്ക് കീഴിലുള്ള മുഴുവൻ മദ്റസക്കും അവധിയായിരിക്കുമെന്ന് SKJM ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്റാഹീം മുസ് ലിയാർ, ജനറൽ സെക്രട്ടറി പി.ഹസൈനാർ ഫൈസി, വർകിംങ്ങ് സെക്രട്ടറി പി.എം.അംജദ് ഖാൻ റശീദി എന്നിവർ അറിയിച്ചു


തിരുവനന്തപുരത്ത് ഒരു സ്കൂളിന് മാത്രം അവധി, ബാക്കിയെല്ലാം വ്യാജപ്രചാരണം

തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് നാളെ ജൂലൈ 22  അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ  അഭ്യർഥിച്ചു.

കാസർകോട്ട് അവധിയില്ലെന്ന് ജില്ലാ കളക്ടർ

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 22/07/19)കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണ് - കാസർകോട്ട് ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു. 

കോട്ടയം മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും  അവധി

കോട്ടയം ജില്ലയില്‍, കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  22.07.2019, തിങ്കള്‍ അവധി പ്രഖ്യാപിച്ചു.

കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും  ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

മദ്രസ്സകൾക്ക് അവധി
  
കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 22/07/19 (തിങ്കൾ) കലക്ടർ അവധി പ്രക്യാപിച്ചതിനാൽ സമസ്ത കേരള ഇസ്ലാം മതവിദ്യാസ ബോർഡ് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ ജില്ലയിലെ മദ്രസ്സകൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് മാണിയൂർ അബ്ദുറഹ്മാൻ ഫൈസി, സെക്രട്ടറി ലത്തീഫ് ഇടവച്ചാൽ എന്നിവർ അറിയിച്ചു.


കേന്ദ്രഭരണ പ്രദേശമായ മാഹിയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. 

No comments:

Post a Comment

Post Bottom Ad

Nature