എട്ടാം ക്ലാസിൽ പഠിക്കുന്ന ഒന്നര ലക്ഷത്തിൽ താഴെ വരുമാനമുള്ള പ്രതിഭകളായ വിദ്യാർത്ഥികളെ കണ്ടത്തി വർഷത്തിൽ 12000 രൂപ ഹയർ സെക്കണ്ടറി  പഠനം പൂർത്തിയാകുന്നത് വരെ 4 വർഷം തുടർച്ചയായി സ്കോളർഷിപ്പ് ലഭിക്കുന്ന  നാഷണൽ മീൻസ് കം മെരിറ്റ് സ്കോളർഷിപ്പ് (NMMS)പരീക്ഷാ പരിശീലനം പൂനൂർ ഐ-ഗേറ്റിൽ ആരംഭിക്കുന്നു.2019 നവംബറിൽ നടക്കുന്ന NMMS പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്കായി  സൗജന്യ സ്ക്രീനിംങ് ടെസ്റ്റ് 27-07-2019 ന്  ശനിയാഴ്ച 10 മണിക്ക് പൂനൂർ ഐ ഗേറ്റിൽ നടക്കും.

04-08-2019 ഞായറാഴ്ച 10 മണി മുതൽ ക്ലാസ് ആരംഭിക്കും


സൗജന്യ  സ്ക്രീനിംങ് ടെസ്റ്റ് എഴുതാൻ ഉദ്ദേശിക്കുന്നവർ പേര്, വിലാസം, സ്കൂളിന്റെ പേര് എന്നിവ 9037005006 എന്ന നമ്പറിലേക്ക് വാർട്സ്ആപ് ചെയ്യേണ്ടതാണ്. ടെസ്റ്റിൽ ആദ്യ മൂന്ന് സ്ഥാനം നേടുന്നവർക്ക് സർട്ടിഫിക്കറ്റും ഉപഹാരവും നൽകും.

പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കേന്ദ്രാവിഷകൃത പദ്ധതിയായ എൻ.എം.എം.എസിന് SAT( സ്കോളാസ്റ്റിക് ആപ്പ്റ്റിറ്റൂഡ് ടെസറ്റ് ), MAT ( മെന്റൽ എബിലിറ്റി ടെസറ്റ് ) എന്നീ രണ്ട് പേപ്പറുകളിലായാണ് പരീക്ഷ നടക്കുന്നത്.

കഴിഞ്ഞ വർഷം ഐ ഗേറ്റിൽ നിന്നും പരിശീലനം ലഭിച്ച 5 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹത നേടി.

കൂടാതെ ഐ- ഗേറ്റിൽ നിന്നും പരിശീലനം ലഭിച്ച 13 പേർക്ക് USS ഉം 17 പേർക്ക് LSS ഉം നേടാൻ സാധിച്ചിരുന്നു.

വിദ്യാർത്ഥികളെ ചെറുപ്രായത്തിൽ തന്നെ മത്സര പരീക്ഷകൾ പരിചയപ്പെടുത്തുകയും  അത്തരം പരീക്ഷകൾക്ക് പ്രധാന്യം നൽകിയുള്ള പരിശീലനം നടത്തുകയുമാണ് ഐ-ഗേറ്റ് ലക്ഷ്യമിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്:
കോർഡിനേറ്റർ -
Mob: 9846653258