പൂനൂർ: പൂനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് നന്മ, മാനവികത മതേതരത്വം എന്ന വിഷയത്തിൽ ക്ലാസ് സംഘടിപ്പിച്ചു. 


കവിയും പുതുപ്പാടി ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകനുമായ ദിനേശ് പൂനൂർ ക്ലാസ്സ് എടുത്തു.പരിപാടിയിൽ സ്റ്റുഡന്റ് പോലിസ് കേഡറ്റായ ദീപക് സ്വാഗതവും നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു. 

സ്കൂൾ സി.പി.ഒ ഉന്മേഷ് എം എസ്  എ.സി.പി.ഒ ഷൈനി, ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും സ്കൂൾ ഡബ്ല്യു. ഡി. ഐയുമായ സിനി എന്നിവർ സംബന്ധിച്ചു.