നാസർ കൊട്ടക്കവയലിന് കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 20 July 2019

നാസർ കൊട്ടക്കവയലിന് കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി.

കുവൈത്ത് :കെഎംസിസി സംഘടനാ രംഗത്തെ സജീവ സാനിധ്യവും സിറ്റി ബസ് യൂനിറ്റ് പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്കു വഹിച്ച നാസർ കൊട്ടക്കാവയൽ നീണ്ട നാളത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു.


കുവൈത്ത് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം മങ്കഫ് മലബാർ ഓഡിറ്റോറിയത്തിൽ കെഎംസിസി ജില്ലാ പ്രസിഡണ്ട് ഫാസിൽ കൊല്ലം ഉദ്ഘാടനം ചെയ്തു. 


സംസ്ഥാന സിക്രട്ടറി സിറാജ് എരഞ്ഞിക്കൽ മെമന്റോ കൈമാറി.
മണ്ഡലം പ്രസിഡണ്ട് ഹനീഫ വള്ളിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സിക്രട്ടറി സലാം നന്തി,ജാഫർ മാനിപുരം,സിദ്ധീഖ് കട്ടിപ്പാറ,യൂസുഫ്     പൂനൂർ,അബ്ദുൽ ഹമീദ് കരുവൻപൊയിൽ,സലാം കാരക്കാട്ടിൽ ആശസ പ്രസംഗം നടത്തി. നാസർ കൊട്ടക്കവയൽ യാത്രയയപ്പിന് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. 

ജനറൽ സിക്രട്ടറി ഷാഫി കൂടത്തായി സ്വാഗതവും ട്രഷറർ ജമാലുദ്ദീൻ കൊടുവള്ളി കൃതജ്ഞതയും പറഞ്ഞു.

No comments:

Post a Comment

Post Bottom Ad

Nature