Trending

ഞാൻ ഒരു മത വിശ്വാസി ആയത് കൊണ്ട് മാത്രമാണ്‌ ആത്മഹത്യ ചെയ്യാതിരിക്കുന്നത്‌:മുഹമ്മദ്‌ മാസ്റ്റർ

പൂനൂർ:കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മാനേജറായിട്ടുളള കാന്തപുരം ഈസ്റ്റ്‌ എ.എം. എൽ. പി സ്കൂളിനെ തകർക്കാൻ ചില സാമൂഹിക വിരുദ്ദർ ശ്രമിക്കുന്നതായി സ്കൂളിന്റെ മുൻ പ്രധാന അദ്യാപകനും SYS നേതാവുമായ മുഹമ്മദ്‌ മാസ്റ്ററുടെ വെളിപ്പെടുത്തൽ.  


മാനേജ്‌മന്റ്‌ പ്രതിനിധി എന്ന വ്യാജേനെ സ്കൂളിന്റെ നടത്തിപ്പിനു തടസ്സം നിൽക്കുന്ന കരുവാറ്റ സ്വദേശി നാറാണത്തു ശഫീഖിനെതിരേയാണു മുഹമ്മദ്‌ മാസ്റ്ററുടെ ആരോപണം.

മുഹമ്മദ്‌ മാസ്റ്ററുടെ കുറിപ്പ്‌:

കാന്തപുരം ഈസ്റ്റ്‌ എ.എം. എൽ. പി സ്കൂളിലെ വിവാദങ്ങളെക്കുറിച്ച്‌ ഇത്രയും കാലം മൗനം പാലിച്ച എനിക്ക്‌ ഇനി ചില വസ്തുതകൾ ജനങ്ങൾക്ക്‌ മുമ്പിൽ തുറന്ന് പറയാതെ വയ്യ. ജീവിതത്തിൽ ഇന്ന് വരെ തികഞ്ഞ ഇടത്‌ പക്ഷ പ്രവർത്തകനായും എസ്‌.വൈ.എസ്‌ ഭാരവാഹിയായും പ്രവർത്തിച്ച ഞാൻ ഇപ്പോഴും ഇതേ നിലപാടിൽ തുടരുന്ന വ്യക്തിയാണ്‌. 


സ്കൂൾ മാനേജ്‌മന്റ്‌ എ.പി. ഉസ്താദ്‌ ഏറ്റെടുത്ത ശേഷം ഇത്തിൾ കണ്ണി പോലെ ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ കയറിപറ്റുകയും സ്വന്തം ഭാര്യയെ സ്കൂളിൽ തിരുകി കയറ്റുകയും സ്വന്തം വ്യക്തി താൽപര്യം സംരക്ഷിക്കാനും മുതലെടുപ്പ്‌ നടത്താനുമായി സ്കൂളിനെ ഉപയോഗിക്കാനും ശ്രമിച്ച സിറാജ്‌ പത്രത്തിൽ പ്രവർത്തിക്കുന്ന ശഫീഖ്‌ കാന്തപുരം എന്ന ഒരു വില്ലനുണ്ട്‌. 

നജീബ്‌ കാന്തപുരത്തിന്റെ ഭാര്യ അടക്കമുള്ള എന്റെ മുൻ സഹപ്രവർത്തകരെ ഇപ്പോൾ വേട്ടയാടുന്നതും ഈ വില്ലൻ തന്നെയാണ്‌. അയാളുടെ വ്യക്തി താൽപര്യത്തിനു വഴങ്ങാതെ സ്കൂളിനെ നല്ല നിലയിൽ കൊണ്ട്‌ പോയ എന്നെ മനുഷ്യത്വമില്ലാതെ വേട്ടയാടുന്നത്‌ കണ്ട്‌ മനം നൊന്ത്‌ അവർ എന്റെകൂടെ നിന്നതിന്റെ പക തീർക്കാൻ ഇപ്പോൾ അവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ്‌.

കാന്തപുരം ഉസ്താദിനു വേണ്ടി ജീവൻ കൊടുത്ത്‌ ഞാനും എന്റെ സഹപ്രവർത്തകരും പോരാടുമ്പോൾ പൂച്ചയെ പോലെ പതുങ്ങി നിന്നവനാണ്‌ ഇപ്പോൾ സ്വന്തം ഭാര്യയുടെ ജോലി ഉറപ്പാക്കാൻ സ്കൂളിൽ പല കൃത്രിമങ്ങളും നടത്താൻ കൂട്ട്‌ നിൽക്കാത്തതിന്‌ എന്നെ പ്രതിയാക്കിയത്‌.
പലതും ഞാൻ സഹിച്ചു. എന്റെ ഭാര്യയും മക്കളും മനം നൊന്ത്‌ കരഞ്ഞു. എന്നിട്ടും ഞാനിത്‌ പറയാതിരുന്നത്‌ സ്കൂളിന്റെ ഭാവി തകരരുതെന്ന് ഓർത്ത്‌ മാത്രമാണ്‌. 


ഇനിയും എനിക്ക്‌ മിണ്ടാതിരിക്കാനാവില്ല. ഇപ്പോൾ ചില പ്രാദേശിക പത്ര പ്രവർത്തകരെ കൂട്ട്‌ പിടിച്ച്‌ ശഫീഖ്‌ കളി തുടരുമ്പോൾ ജനങൾ തെറ്റിദ്ധരിക്കരുതെന്ന നിർബന്ധം എനിക്കുണ്ട്‌.
ഞാൻ നേരത്തെ സിറാജ്‌ പത്രത്തിന്റെ പ്രാദേശിക ലേഖകനായിരുന്നു. അവനെ ഞാനാണ്‌ സിറാജിൽ എത്തിച്ചതും സഹായിച്ചതും.ഇപ്പോൾ ഈ വിഷയത്തിൽ വാർത്ത കൊടുത്ത വ്യക്തികൾക്ക്‌ ഇതിന്റെ കഥകളൊന്നും അറിയില്ല. വിവാദമുണ്ടാക്കുന്നവർ യഥാർത്ഥത്തിൽ എ.പി ഉസ്താദ്‌ മാനേജറായ ഒരു സ്കൂളിനെയാണ്‌ അപമാനിക്കുന്നത്‌.


ശഫീഖിന്റെ ഭാര്യയുടെ നിയമനം ഉറപ്പാക്കാൻ കള്ളത്തരങ്ങൾ കാണിക്കാൻ തയ്യാറാവാത്തത്‌ മുതലാണ്‌ എന്നോടുള്ള പക തുടങ്ങുന്നത്‌. ഒടുവിൽ അവന്റെ ഭാര്യയെ ഞാൻ പീഡിപ്പിച്ചു എന്ന് വരെ പോലീസിൽ കള്ളക്കേസ്‌ കൊടുക്കാൻ മനസാക്ഷി ഇല്ലാതെ പ്രവർത്തിച്ച ഇവന്റെ ഓരോ കഥയും ജനം അറിയണം. 


അവിടെയും തീർന്നില്ല, സ്കൂളിൽ നിന്ന് വിരമിച്ചിട്ടും എനിക്കെതിരെ നൽകിയ പരാതിയുടെ പ്രളയത്തിന്റെ പേരിൽ ഓഫീസുകൾ കയറി ഇറങ്ങുന്ന എന്നെ ഇപ്പോൾ ജീവഛവമാക്കിയ ശഫീഖിന്റെ യഥാർത്ഥ കഥ അറിയേണ്ടവർക്ക്‌ എന്നെ വിളിക്കാം. നേരിട്ട്‌ കാണാം. '

ഞാൻ ഓരോന്നോരോന്നായി ഇനിയും പുറത്ത്‌ വിടാം. ഇതിന്റെ പേരിൽ സത്യത്തിനൊപ്പം നിൽക്കുന്ന കാന്തപുരം സ്കൂളിലെ എന്റെ മുൻ സഹപ്രവർത്തകർ ഇനിയും വേട്ടയാടപ്പെടരുത്‌.

എന്ന്
കെ.പി മുഹമ്മദ്‌ മാസ്റ്റർ ( മുൻ എച്ച്.എം)
+91 94467 81827


മുഹമ്മദ്‌ മാസ്റ്ററുടെ വെളിപ്പെടുത്തലോടെ നാട്ടുകാർ ശഫീഖിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണു.
Previous Post Next Post
3/TECH/col-right