പൂനൂർ:പൂനൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണീറ്റിന്റെയും,ബാലുശ്ശേരി ജനമൈത്രി പോലീസ് സ്റ്റേഷന്റെയും,ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ റാഗിംഗ് വിരുദ്ധ ബോധവത്ക്കരണം നടത്തി.


ജില്ലാ ലിഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയും ജഡ്ജിയുമായ എ.വി. ഉണ്ണികൃഷ്ണൻ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പാൾ റെന്നി ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങ് ഇ.വി. അബ്ബാസ് ഉദ്ഘാടനം ചെയ്തു. 


സിവിൽ പോലിസ് ഒഫീസർമാരായ മുനീർ, സിനി, എ.സി.പി.ഒ ഷൈനി എന്നിവർ ചടങ്ങിൽ ആശംസ നേർന്നു. സ്കൂൾ സി.പി.ഒ ഉന്മേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജാഫർ സാദിഖ് നന്ദിയും പറഞ്ഞു.