Trending

ഐ-ഗേറ്റ് ടാലന്റ് സെര്‍ച്ച് പരീക്ഷാ വിജയികളെ അനുമോദിച്ചു

പൂനൂർ: ഏഴാം ക്ലാസില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് പൂനൂര്‍ ഐ-ഗേറ്റ് നടത്തിയ യു.എസ്.എസ് ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ വിജയികളായവര്‍ക്കുള്ള കാഷ് അവാര്‍ഡും ആദ്യ സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് വിതരണം ചെയ്തു.


ഐ-ഗേറ്റ് ചെയർമാൻ ഫസല്‍ വാരിസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെംബര്‍ പി സാജിത, ശശി കരിന്തോറ, ടി.സി.രമേശന്‍ മാസ്റ്റര്‍, പി.സി.മുഹമ്മദ് ഗഫൂര്‍, ഹക്കീം പൂനൂര്‍, എം.പി അശ്‌റഫ് മാസ്റ്റര്‍, സി.കെ.സലിം, കെ.കെ മുനീര്‍ , ഷമീര്‍.കെ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ വർഷം ഐ- ഗേറ്റിൽ നിന്നും പരിശീലനം ലഭിച്ച 13 പേർക്ക് USS ഉം 17 പേർക്ക് LSS ഉം 5 പേർക്ക് NMMS നേടാൻ സാധിച്ചിരുന്നു.

വിദ്യാർത്ഥികളെ ചെറുപ്രായത്തിൽ തന്നെ മത്സര പരീക്ഷകൾ പരിചയപ്പെടുത്തുകയും  അത്തരം പരീക്ഷകൾക്ക് പ്രധാന്യം നൽകിയുള്ള പരിശീലനം നടത്തുകയുമാണ് ഐ-ഗേറ്റ് ലക്ഷ്യമിടുന്നത്.

USS പരീക്ഷാ പരിശീലനം ശനിയാഴ്ചകളിൽ ഐ ഗേറ്റിൽ ആരംഭിച്ചിരിക്കുന്നു.


Previous Post Next Post
3/TECH/col-right