Trending

ഏർവാടി ഉറൂസിന് കൊടിയേറി

രാമനാഥപുരം :  പ്രവാചക  സ്നേഹത്തിന്റെ  മഹിത   സന്ദേശവുമായി  പതിറ്റാണ്ടുകൾക്ക്  മുമ്പ്  ഇന്ത്യയിലെത്തി   ജന മനസ്സുകളിൽ  സമാധാനത്തിന്റെ  ശാന്തി  ദൂത്  പകർന്നു   നൽകിയ  പ്രമുഖ  സൂഫീ  വര്യൻ  സയ്യിദ്  ഇബ്രാഹിം  ബാദുഷ (റ ) തങ്ങളുടെ  845 - മത്   ഉറൂസ്  മുബാറക്കിന്  ഏർവാടി  ദർഗാ ശരീഫിൽ  കൊടി  ഉയർന്നു .  

            
തക്ബീർ  ധ്വനികളും   പ്രാർത്ഥനാ മന്ത്രങ്ങളും  നിറഞ്ഞ  അന്തരീക്ഷത്തിൽ ,  പ്രമുഖ  സൂഫീ ശ്രേഷ്ഠൻ   സുൽത്താനുൽ  ആരിഫീൻ  ശൈഖ്  അഹമ്മദ് കബീർ  സുൽത്താൻ  ശാഹ്  ഖാദിരി  ചിശ്ത്തിയുടെ   നേതൃത്വത്തിൽ  നടന്ന  കൊടിയേറ്റൽ  ചടങ്ങിന്  ജനായിരങ്ങൾ   സാക്ഷ്യം  വഹിച്ചു . മത  സൗഹാർദ്ദത്തിന്റെ  പറുദീസയായ  ഏർവാടി  ദർഗാ  ശരീഫിലേക്ക്   ജാതി  മത ഭേദമന്യേ   ദിനം പ്രതി   പതിനായിരങ്ങൾ  ആണ്   ഇനിയുള്ള   20  ദിനങ്ങളിൽ   ഒഴുകിയെത്തുക . 


കേരളത്തിൽ നിന്നാണ്  സാധാരയായി  ഏറ്റവും   കൂടുതൽ  വിശ്വാസികൾ  ഉറൂസിന്   എത്തിച്ചേരുന്നത്.   ഖുർആൻ  പാരായണം,  പ്രകീർത്തന സദസ്സ്,  അന്നദാനം ,  ചന്ദനക്കുട  ഘോഷയാത്ര,  ജീവ കാരുണ്യ  പ്രവർത്തനങ്ങൾ ,  സൗഹാർദ്ദ സമ്മേളനം  തുടങ്ങി  വിവിധ പരിപാടികൾ വരും  ദിനങ്ങളിൽ  നടക്കും . 
               
ഉറൂസ്  പ്രമാണിച്ച്  തമിഴ്‌നാട്  സർക്കാർ  അതി വിപുലമായ  സുരക്ഷാ  ക്രമീകരണങ്ങളും ,  റോഡ്  റയിൽ  മാർഗം  കൂടുതൽ  യാത്രാ  സൗകര്യങ്ങളും  ഒരുക്കിയിട്ടുണ്ട് . ഏർവാടിയിലും  പരിസരത്തും   ശുദ്ധ  ജല  ക്ഷാമം  ഇല്ലാതിരിക്കാൻ  ആവശ്യമായ  മുൻകരുതലുകളും  സ്വീകരിച്ചിട്ടുണ്ട് .
Previous Post Next Post
3/TECH/col-right