Trending

അന്യസംസ്ഥാന തൊഴിലാളികൾ നമുക്ക് ഭീഷണി ആവുന്നോ??

കൊടുവള്ളി:അന്യസംസ്ഥാന തൊഴിലാളികളെ ജനങ്ങളും പോലീസും ശ്രദ്ധിച്ചില്ലെങ്കിൽ ഓമശ്ശേരി ജ്വല്ലറിയിലെ കവർച്ച ശ്രമം പോലെ ഇനിയും ആവർത്തിക്കും.അന്യസംസ്ഥാന തൊഴിലാളികൾ  നല്ലൊരു ശതമാനം വ്യാജ രേഖകൾ ഉപയോഗിച്ച് ആണ് കേരളത്തിൽ താമസം ആയിരിക്കുന്നത്.



ഇവിടെ വന്നു താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ക്രിമിനൽ പശ്ചാത്തലം പോലും നമ്മൾക്ക് അറിയില്ല.ഐഡി കാർഡ് ആധാർ ഉൾപ്പെടെ ഇവർക്ക് വ്യാജരേഖകൾ ഉണ്ടാക്കി കൊടുക്കുന്ന വൻ മാഫിയകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളുടെ കയ്യിൽ നിന്ന് യാതൊരു രേഖകളും കൈവശം വെക്കാതെ ബിൽഡിങ് ഉടമസ്ഥർ വൻതുക നിരക്കിൽ റൂമുകൾ വാടകയ്ക്ക് കൊടുക്കുന്നത്.

ഓമശ്ശേരിയിൽ കവർച്ചാശ്രമം നടത്തിയവർ ഓമശ്ശേരിയിൽ ഏതാനും കിലോമീറ്റർ അടുത്ത് താമസമാക്കി ആസൂത്രണം ചെയ്തത് ശ്രദ്ധേയമാണ്.

അന്യസംസ്ഥാന തൊഴിലാളികൾ കൈവശമുള്ള  തിരിച്ചറിയൽ രേഖകൾ പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് നിർബന്ധമുണ്ട്.നേരത്തെ ഓരോരുത്തരുടെയും ഫിന്ഗർ പ്രിന്റ് അടക്കം പോലീസ് സൂക്ഷിക്കേണ്ട നിയമം ഉണ്ടായിരുന്നു.


അതൊന്നും പാലിക്കാതെയാണ് ബിൽഡിങ് ഉടമസ്ഥർ അന്യസംസ്ഥാന തൊഴിലാളികൾക്ക് താമസസൗകര്യം ചെയ്തുകൊടുക്കുന്നത്.ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിച്ചില്ലെങ്കിൽ നാം വലിയ അപകടത്തിലേക്കായിരിക്കും പോവുക.
Previous Post Next Post
3/TECH/col-right