എൻഐഎ നിയമഭേദഗതി പാസാക്കി;ചർച്ചയ്ക്കിടെ ഒവൈസി അമിത് ഷാ വാഗ്വാദം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 16 July 2019

എൻഐഎ നിയമഭേദഗതി പാസാക്കി;ചർച്ചയ്ക്കിടെ ഒവൈസി അമിത് ഷാ വാഗ്വാദം


ദില്ലി:എൻഐഎക്ക് കൂടുതൽ അധികാരം നല്‍കുന്ന ബിൽ ലോക്സഭ പാസാക്കി. ബില്ലിന്‍റെ ചർച്ചയ്ക്കിടെ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അസദുദ്ദീൻ ഒവൈസിക്കുമിടയിലെ വാഗ്വാദം ബഹളത്തിനിടയാക്കി.വിദേശത്ത് ഇന്ത്യക്കാർക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരെയുള്ള ഭീകരാക്രമണവും എൻഐഎക്ക് അന്വേഷിക്കാം. സൈബർ കുറ്റകൃത്യങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടു വരാം. മനുഷ്യക്കടത്തും ആയുധകടത്തും അന്വേഷിക്കാനുള്ള അവകാശവും ഇന്ന് ലോക്സഭ പാസാക്കിയ ബിൽ എൻഐഎക്ക് നല്‍കുന്നു. 

ഭീകരവാദ കേസുകളില്‍ സംഘടനകളെ നിരോധിക്കാനും സ്വത്തുവകകള്‍ കണ്ടുകെട്ടാനുമാണ് ഇതുവരെ എന്‍.ഐ.എക്ക് അധികാരമുണ്ടായിരുന്നത്.സംഘടനകള്‍ക്ക് പുറമെ വ്യക്തികളെ കൂടി ഭീകരവാദികളാക്കി പ്രഖ്യാപിക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്ന വിവാദ ഭേദഗതി ബില്‍ ലോക്സഭ വോട്ടിനിട്ടു പാസാക്കി.

ബജറ്റ് ചര്‍ച്ച പൂര്‍ത്തിയാവാതെ മറ്റു ബില്ലുകള്‍ ചര്‍ച്ചക്കെടുക്കുന്നത് സഭാ നടപടി ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തുവെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. 66 നെതിരെ 278 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലും വാടക ഗര്‍ഭപത്ര നിയന്ത്രണ ബില്‍ ഭേദഗതിയും സഭയില്‍ അവതരിപ്പിച്ചു.

ഭീകരവാദ കേസുകളില്‍ സംഘടനകളെ നിരോധിക്കാനും സ്വത്തുവകകള്‍ കണ്ടുകെട്ടാനുമാണ് ഇതുവരെ എന്‍.ഐ.എക്ക് അധികാരമുണ്ടായിരുന്നത്. വ്യക്തികളുടെ കാര്യത്തിലും എന്‍.ഐ.എക്ക് സമാനമായ അധികാരം നല്‍കുന്നതാണ് ലോക്സഭ അംഗീകരിച്ച പുതിയ ഭേദഗതി. 

വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട ഭീകരവാദ കേസുകള്‍ നേരിട്ട് അന്വേഷിക്കാനും ഭീകരവാദ കേസുകളില്‍ പുതിയ സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കാനും എന്‍.ഐ.ക്ക് അധികാരമുണ്ടാകും. 

ഭീകരതയുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, മനുഷ്യ കടത്ത് എന്നിവയും ഇനി എന്‍.ഐ.എ അന്വേഷിക്കും. മനുഷ്യാവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറുന്നതാണ് പുതിയ ഭേദഗതിയെന്ന് ബില്ലിന്‍മേല്‍ സംസാരിച്ച കോണ്‍ഗ്രസ് അംഗം മനീഷ് തിവാരി കുറ്റപ്പെടുത്തി.

ഒരു സമുദായത്തെ അകാരണമായി വേട്ടയാടാനാണ് നിയമം വഴിയൊരുക്കുകയെന്ന് ഡി.എം.കെ നേതാവ് എ. രാജ കുറ്റപ്പെടുത്തി. എന്‍.ഐ.എയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു വരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ഭേദഗതി വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്ന് ഇ.ടി മുഹമ്മദ് ബശീര്‍ പറഞ്ഞു. 

ഈ നിയമം ദുരുപയോഗം ചെയ്യണമെന്ന ഒരാഗ്രഹവും നരേന്ദ്ര മോദി സര്‍ക്കാറിനില്ലെന്ന് ചര്‍ച്ചക്ക് മറുപടി പറഞ്ഞ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature