പൂനൂർ ഗവ. ഹൈസ്ക്കൂളിലെ ഫുആദ് വരയ്ക്കുന്നത് ജീവനുള്ള ചിത്രങ്ങൾ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Tuesday, 16 July 2019

പൂനൂർ ഗവ. ഹൈസ്ക്കൂളിലെ ഫുആദ് വരയ്ക്കുന്നത് ജീവനുള്ള ചിത്രങ്ങൾ

പൂനൂർ: പൂനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ പത്താംതരം വിദ്യാർഥിയായ സി.എം. മുഹമ്മദ് ഫുആദ് നൂറിൽപ്പരം ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്.

പെൻസിൽ, ചാർക്കോൾ എന്നിവ ഉപയോഗിച്ച് വരച്ചിരിക്കുന്ന ഓരോ ചിത്രവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ളവയാണ്.ചിത്രങ്ങളുടെ കൃത്യതയും സൂക്ഷ്മതയും മൂലം ജീവനുള്ളതു പോലെ തോന്നിക്കും.വളരെ ചെറിയ സമയത്തിൽ തന്നെ പോർട്രെയിറ്റുകൾ പൂർത്തീകരി ക്കാനും കഴിയും.


ലോഹിതദാസ്, ദുൽഖർ സൽമാൻ, ലയണൽ മെസ്സി, നെയ്മർ, റൊണാൾഡോ, മൈക്കൽ ജാക്സൻ, ലൂയിസ് ഹാമിൽട്ടൻ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ ഇപ്പോൾ തന്നെ വരച്ച് കഴിഞ്ഞു.


ആവശ്യപ്പെടുന്നവർക്ക് അവരുടെ പോർട്രയിറ്റ് വരച്ച് കൊടുക്കാനും കഴിയും. ഡിസൈനിങ് മേഖലയിൽ മികച്ച അവസരങ്ങൾ വരാനിരിക്കുന്ന പ്രതീക്ഷയിലാണ് ഫുആദ്. ഇതേ മേഖലയിൽ കരിയർ വികസിക്കാമെന്നും ഫുആദ് പ്രതീക്ഷിക്കുന്നു.


പഠനത്തോടൊപ്പം ഈ കഴിവ്  കൂടുതൽ വികസിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ വിദ്യാർഥി. ഇതേ സ്ക്കൂളിലെ ഗണിത അധ്യാപിക കെ.കെ. ഷനീഫയുടെയും ബാലുശ്ശേരി അറപ്പീടികയിൽ ചോയിമഠത്തിൽ അബ്ദുൽ നാസറിന്റെയും മകനാണ്.

No comments:

Post a Comment

Post Bottom Ad

Nature