Trending

പായക്കൽ ധന്യയെ എം.എസ്.എഫ് അനുമോദിച്ചു .

പന്നൂർ:പ്രതികൂലമായ ജീവിത ചുറ്റുപാടുകളെ അതിജീവിച്ച് സാമ്പത്തിക ശാസ്ത്രത്തിൽ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പാസ്സായ പായക്കൽ സദാനന്ദൻ പണിക്കരുടെ മകൾ ധന്യയെ പന്നൂർ ടൗൺ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു . 





സംസ്ഥാന വിംഗ് കൺവീനർ കെ.ടി റഊഫ് ഉപഹാരം നൽകി . ധന്യക്ക് അമ്മ സതി മധുരം നൽകി . കോടഞ്ചേരി ഗവൺമെന്റ് കോളേജിലെ ഫൈനൽ സെമസ്റ്റർ എം.എ ഇക്കണോമിക്സ് വിദ്യാർത്ഥിയാണ് ധന്യ .
 


യൂണിറ്റ് പ്രസിഡണ്ട് ജസീൽ എം.പി അദ്ധ്യക്ഷത വഹിച്ചു . പഞ്ചായത്ത് ട്രഷറർ  അജ്മൽ സി.പി , സിക്രട്ടറി റിഷാദ് എൻ.കെ , ഉമ്മർ കുനിയിൽ , യാസിർ അലി കാരക്കോത്ത് , റമീസ് എടവത്ത് , അഷ്മിൽ എ.ടി , കുതുബുദ്ധീൻ കെ.സി , അർഷിദലി കെ.ടി , ഫവാസ് വെളുത്തേടത്ത് , മിഥ്ലാജ് വി.സി , ജംഷിദ് പൊയിലിൽ , അൻസിഫ് സി.പി , അജ്മൽ എം.സി , ഫാത്തിമ ജബിൻ എന്നിവർ സംബന്ധിച്ചു .
Previous Post Next Post
3/TECH/col-right