കോരങ്ങാട് ജി.എൽ.പി. സ്കൂളിനെ കൈവിടാതെ മുൻകാല വിദ്യാർത്ഥി കൂട്ടായ്മ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 17 July 2019

കോരങ്ങാട് ജി.എൽ.പി. സ്കൂളിനെ കൈവിടാതെ മുൻകാല വിദ്യാർത്ഥി കൂട്ടായ്മ

കോരങ്ങാട്: ആദ്യമായി ചേർന്ന് സ്കൂളിനെ കൈവിടാതെ കോരങ്ങാട് ജി എൽ പി സ്കൂളിലെ  മുൻകാല വിദ്യാർത്ഥി കൂട്ടായ്മ.സ്കൂളിലെത്തെ മുറ്റത്തെ നിർമ്മിച്ച വായനപ്പുര പുനർനിർമ്മിച്ചു കൊണ്ടാണ് മുൻകാല വിദ്യാർഥികൾ മാതൃകയായത്.ഏതാനും വർഷം മുമ്പ് ഒരു പ്രമുഖ വ്യക്തിയുടെ ധനസഹായത്തോടെ മുള്ളുകൾ ഉപയോഗിച്ച് വായനപ്പുര നിർമ്മിക്കുകയായിരുന്നു.


വായനപ്പുരയുടെ അറ്റകുറ്റപ്പണി എങ്ങനെ നടത്തണമെന്ന് വിഷമത്തിലായിരുന്നു അധ്യാപകരും പിടിഎ കമ്മിറ്റിയും.അത് പെട്ടെന്ന് തന്നെ   മുൻകാല വിദ്യാർത്ഥി കൂട്ടായ്മ ഏറ്റെടുത്തതോടെ വായനപ്പുര ഉറപ്പാക്കുന്ന വിധം പൈപ്പ് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.

വായനപ്പുര യുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് മാസ്റ്റർ ഈർപ്പോണ ഉദ്ഘാടനം നിർവഹിച്ചു.മുൻകാല വിദ്യാർഥികളുടെ കൂട്ടായ്മകൾ ഇത്തരം പ്രവർത്തികൾ ഏറ്റെടുക്കുന്നത്   നാടിനു തന്നെ മാതൃക ആവുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നവാസ് മാസ്റ്റർ ഈർപ്പോണ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.സ്കൂളിൻറെ പ്രവർത്തനത്തിൽ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുൻകാല വിദ്യാർത്ഥി കൂട്ടായ്മക്ക് രൂപം കൊടുത്തത് എന്ന് കൂട്ടായ്മ ജനറൽ സെക്രട്ടറി റഫീഖ് പറഞ്ഞു

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥി പ്രസിഡണ്ട് നജീബ് പി.ടി, ജനറൽസെക്രട്ടറി പി.റഫീഖ്‌, ട്രഷറർ അമീറലി സെക്രട്ടറി, നവാസ് ,ഷാജു .H.M.C ചെയർമാൻ അഷ്‌റഫ് കോരങ്ങാട്,പി.ടി.എ. പ്രസിഡന്റ് ഹബീബ്.കെ,പ്രധാനാധ്യാപകൻ സിദ്ദീഖ് മാസ്റ്റർ,സ്‌കൂളിലെ ആദ്യ വിദ്യാർത്ഥി പി.എം. അബ്ദുൽ മജീദ്,പൂർവ്വ വിദ്യാർത്ഥി രമനീഷ് കുട്ടൻ കോരങ്ങാട് എന്നിവർ സംസാരിച്ചു.

No comments:

Post a Comment

Post Bottom Ad

Nature