വ്യാഴാഴ്ച മുതൽ അതിതീവ്ര മഴയ്ക്കു സാധ്യത;വിവിധ ജില്ലകളിൽ റെഡ് അലർട്ട് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 17 July 2019

വ്യാഴാഴ്ച മുതൽ അതിതീവ്ര മഴയ്ക്കു സാധ്യത;വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 18ന് ഇടുക്കി, മലപ്പുറം, 19ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, 20ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.


ഈ ജില്ലകളിൽ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കാനും ക്യാംപുകൾ തയാറാക്കുന്നത് ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്താനും നിർദേശമുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കു സാധ്യതയുണ്ട്.

17ന് ഇടുക്കി, 18ന് കോട്ടയം, 19ന് എറണാകുളം, പാലക്കാട്, 20ന് പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കു സാധ്യതയുണ്ട്.

 യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:

◼ ജൂലൈ 16 - ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
 

◼ ജൂലൈ 17 - കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
 

◼ ജൂലൈ 18 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ,  പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
 

◼ ജൂലൈ 19 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കാസർകോട്
 

◼ ജൂലൈ 20 - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസർകോട്

 മൽസ്യതൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയിൽനിന്നു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കടൽ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാനുള്ള സാധ്യതയുള്ളതിനാൽ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുത്:

◼ ജൂലൈ 16 മുതൽ 20 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള മധ്യ-പടിഞ്ഞാറൻ അറബിക്കടൽ.

◼ജൂലൈ 16 മുതൽ ജൂലൈ 17 വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മധ്യ-കിഴക്കൻ അറബിക്കടൽ.

◼ ജൂലൈ 17 മുതൽ ജൂലൈ 18 വരെ പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, ലക്ഷദ്വീപ് തീരങ്ങൾ.

◼ജൂലൈ 16 മുതൽ ജൂലൈ 18 വരെ പടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള മാലിദ്വീപ്, കോമോറിൻ തീരങ്ങൾ.

No comments:

Post a Comment

Post Bottom Ad

Nature