Trending

മരണം:കേളോത്ത് വട്ടപ്പൊയിൽ സി.ഹുസ്സൈൻ മാസ്റ്റർ (91)

മരണം
17-07-2019

പൂനൂർ: കേളോത്ത് വട്ടപ്പൊയിൽ സി.ഹുസ്സൈൻ മാസ്റ്റർ (91) മരണപ്പെട്ടു.


തേക്കുംതോട്ടം എൽ.പി.സ്കൂൾ പ്രധാനാധ്യപകൻ ആയിരുന്നു.ചെമ്പോച്ചിറ മദ്രസാ കമ്മിറ്റി സെക്രട്ടരി,
എസ്റ്റേറ്റ്മുക്ക് ശംസുൽഉലമ സുന്നീ സെന്റർ പ്രസിഡണ്ട്, കേളോത്ത് പള്ളി കമ്മിറ്റി പ്രസിഡണ്ട്, ഉണ്ണികുളം പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

മത- സമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ദീർഘകാല
മായി വിശ്രമജീവിതത്തിലായിരുന്നു.

ഭാര്യ: പരേതയായ ഖദീജ ടീച്ചർ.

മക്കൾ: സി.കെ. അബ്ദുൽ മജീദ് (റിട്ട:അധ്യാപകൻ),സി.എച്ച്.മുഹമ്മദ്ബഷീർ(ശംസുൽഉലമ സുന്നീ സെന്റർ പ്രസിഡണ്ട്),എച്ച്.റസിയ( റിട്ട:അധ്യാപിക).

മരുമക്കൾ: കുനിങ്ങാരത്ത് അബൂട്ടി.ജമീല വൈലത്തൂർ,പട്ടോത്ത് സാബിറ കുന്ദമംഗലം.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ.

Previous Post Next Post
3/TECH/col-right