Trending

എസ് എസ് എഫ് എളേറ്റിൽ സെക്ടർ സഹിത്യോത്സവ് സമാപിച്ചു

എളേറ്റിൽ: എസ് എസ് എഫ് എളേറ്റിൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഹമീദ് ഹാജിയുടെ അധ്യക്ഷദയിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ സി ഉസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

രണ്ട് ദിവസങ്ങളിലായി എട്ട് യൂണിറ്റുകളിൽ നിന്ന് 200 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു.കണ്ണിറ്റമാക്കിൽ യൂണിറ്റ് ഒന്നാം സ്ഥാനവും ചളിക്കോട് രണ്ടാം സ്ഥാനവും ഒഴലക്കുന്ന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


പി.സി. അബ്ദുറഹിമാൻ പ്രമേയ പ്രഭാഷണം നടത്തി.വിജയികൾക്ക് സഅദ് സഖാഫി ട്രോഫി വിതരണം ചെയ്തു.അബ്ദുൽ ഖയ്യും സഖാഫി, അമീൻ മുസ്‌ലിയാർ, സലാം മാസ്റ്റർ ബുസ്താനി, ശംസുദ്ധീൻ കുണ്ടുങ്ങര,ഷിഫാദ് കുണ്ടുങ്ങര, സുബൈർ മാസ്റ്റർ, അസീസ് എന്നിവർ സംസാരിച്ചു.


അജീർ ചളിക്കോട് സ്വാഗതവും,ഹാഫിള് സലാഹുദ്ധീൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right