Trending

ഇതര സംസ്ഥാന തൊഴിലാളികളുടെ നിരീക്ഷണം:ശക്തമാക്കുന്നു

ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത് പരിധിയിൽ  ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളിലെയും ഇതര സംസ്‌ഥാന തൊഴിലാളികളുടെ നിരീക്ഷണം ശക്തമാക്കുന്നു.  

കഴിഞ്ഞ ദിവസം ഓമശ്ശേരിയിലെ ജ്വല്ലറിയിൽ നടന്ന മോഷണ ശ്രമത്തെത്തുടർന്നാണ് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ പഞ്ചായത്ത് തീരുമാനിച്ചത്.


നിലവിൽ ഇത്തരം തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകളുടെ ഒരു യോഗം 26/07/2019 ന് ഗ്രാമപഞ്ചായത് ഹാളിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേരുവാനും തീരുമാനിച്ചിട്ടുണ്ട്.

ജനപ്രതിനിധികൾ പോലീസ്, എക്സൈസ്, ലേബർ ഡിപാർട്മെൻറ്റിലെ പ്രതിനിധികൾ, മെഡിക്കൽ ഓഫീസർ, സി ഡി എസ് ഭാരവാഹികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ , വ്യാപാര വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുക്കും. 

ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച് പൂർണമായ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേകം തയ്യാറാക്കുന്ന വിവര ശേഖരണ ഫോറത്തോടൊപ്പം അവരുടെ ഫോട്ടോ,ഐ ഡി കാർഡ്, ആധാർ എന്നിവയുടെ കോപ്പിയും ചേർത്ത ഡാറ്റകൾ സൂക്ഷിക്കുന്നതിനുള്ള ഏർപ്പാട് ചെയ്യാനും തിരിച്ചറിയൽ കാർഡുകൾ നൽകാനും പഞ്ചായത് ലക്ഷ്യമിടുന്നു.
Previous Post Next Post
3/TECH/col-right