മടവൂർ:മടവൂർ എ യു പി സ്കൂൾ ഇംഗ്ലീഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മലാല ദിനം ആചരിച്ചു.
 


പെൺകുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റും നൊബേൽ സമ്മാന ജേതാവുമായ മലാല യൂസുഫ് സായുടെ ജന്മദിനമായ ജൂലൈ 12 ന് ഐക്യരാഷ്ട്രസഭ മലാല ദിനമായി ആചരിക്കുന്നത്. മലാല ഫോട്ടോ പ്രദർശനം, ദൃശ്യവിരുന്ന്, കുറിപ്പ് തയ്യാറാക്കൽ ,സെമിനാർ തുടങ്ങിയവ നടന്നു. 

പരിപാടി ഖദീജ ടീച്ചറുടെ അധ്യക്ഷതയിൽ സ്കൂൾ പ്രധാനധ്യാപകൻ എം അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സഫിയ, സയിദ,ഷറീന നുജൈമത്ത് സമ ഷഹീലി ഇല്യാസ് എന്നിവർ സംസാരിച്ചു. 

മിൻഹ ഖദീജ സ്വാഗതവും സാരംഗ് ജിത്ത്  നന്ദിയും പറഞ്ഞു.