Trending

മഞ്ഞപ്പിത്തം: ജാഗ്രത പുലർത്തണം

എകരൂൽ: പി.ടി.എം.യു.പി സ്കൂൾ പള്ളിയോത്തും മങ്ങാട് പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പകർച്ചവ്യാധികൾക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസിൽ ഹെൽത്ത് ഇൻസ്പെക്ടർ മുജീബ് അബ്ദുൽ സലീം ക്ലാസെടുത്തു. 


മഞ്ഞപ്പിത്തത്തിന്റെ പ്രകടമായ രോഗലക്ഷണങ്ങൾ കാണുന്നതിന് രണ്ടാഴ്ച മുമ്പും രോഗലക്ഷണങ്ങൾ പ്രകടമായി ഒരാഴ്ചക്കുള്ളിലുമാണ് രോഗ സംക്രമണമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.രോഗം വ്യാപിക്കുന്നത് തടയാൻ കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.  


യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി നസീറഹബീബ് നിർവ്വഹിച്ചു. തണൽ - ആനപ്പാറ, ധനശ്രീ - തളപ്പറ്റച്ചാൽ, സഹകരണ - കിഴക്കോട്ടുമ്മൽ, ചൈതന്യ, തെക്കെ പുറായിൽ എന്നീ കുടുംബശ്രീ ,അയൽക്കൂട്ട പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. 


വരും ദിവസങ്ങളിൽ വീടുകളിൽ ബോധവൽക്കരണവും സൂപ്പർ ക്ലോറിനേഷൻ പ്രവർത്തനങ്ങളും നടത്തുന്നതിന് വിവിധ സ്ക്വാഡുകളും രൂപീകരിച്ചു. 

യോഗത്തിൽ   മാതൃസഭ ചെയർപേഴ്സൺ - നൗഷിദ ആരോഗ്യ പ്രവർത്തകരായ മുജീബ് റഹ്മാൻ എം.വി, ദൃശ്യ, ഹാറൂൺ സലീം എന്നിവർ പങ്കെടുത്തു. 

ഹെഡ്മിസ്ട്രസ്സ് ടി. റൈഹാന അദ്ധ്യക്ഷത വഹിച്ച യോഗത്തിന്ന് ലിനേഷ് മാസ്റ്റർ സ്വാഗതവും പി.ടി.എ പ്രസിഡണ്ട് ഷൗക്കത്ത് മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right