ഉണ്ണികുളം:കരിയാത്തൻകാവ് കുടുംബക്ഷേമ കേന്ദ്രത്തിന് സമീപം വീട്ടിൽ നിന്നു കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി പിഴ ചുമത്തി.


പരാതിയെ തുടർന്ന്  മങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പക്ടർമാരായ പങ്കജവല്ലി സി, ജയേഷ് എം എ, പബ്ലിക് ഹെൽത്ത് നഴ്സ് ഐശ്വര്യ എ എന്നിവർ നടത്തിയ അന്വേഷണത്തിൽ മാലിന്യം കരിയാത്തൻകാവ് പണിക്കര് കണ്ടി ഷമീർ എന്ന ആളുടെ വീട്ടിൽ നിന്നുള്ളതാണെന്ന് കണ്ടെത്തിയിരുന്നു. 


മാലിന്യം തള്ളിയ വീട്ടുടമക്ക് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ പിഴ ചുമത്തുകയും ചെയ്തു.