Latest

6/recent/ticker-posts

Header Ads Widget

കുവൈത്ത്‌ കെ എം സി സി തഖ്ദീർ - 2019 ന്‌ കൊയിലാണ്ടി ഒരുങ്ങി

കൊയിലാണ്ടി:കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ മദ്രസകളിൽ നിന്നും പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന്‌ വേണ്ടി കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന തഖ്ദീർ - 2019 ന്‌ ഒരുക്കങ്ങൾ പൂർത്തിയായതായി നേതാക്കൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.


മതത്തെ വികലമായി പഠിച്ചവരാണ്‌ വിദ്വേഷത്തിന്റെയും ഭീകരതയുടെയും വിഷം പേറുന്നവർ. ആരാധനാലയങ്ങൾക്കകത്തും ജനക്കൂട്ടത്തിനിടയിലും ബോംബായി പൊട്ടിച്ചിതറി നിരപരാധികളെ കൊന്നൊടുക്കുന്നവർക്ക്‌ ആത്മാവുള്ള ഏത്‌ മതമാണ്‌ തണൽ നൽകുക. ഇത്തരം മനുഷ്യ ബോംബുകളായി ജീവനൊടുക്കുന്നവർ വിവരവും വിദ്യാഭ്യാസവുമില്ലാത്ത പടു മനുഷ്യരല്ല; മറിച്ച്‌ ഉന്നത ബിരുദ ധാരികളാണ്‌ തെറ്റായ ബോധത്താൽ ചിതറിത്തെറിച്ചൊടുങ്ങുന്നത്‌.


കൃത്യമായ മതപരിജ്ഞാനമുള്ള സമൂഹത്തെ വാർത്തെടുക്കുകയാണ്‌ രാജ്യവും ലോകവും നേരിടുന്ന ഈ മഹാ വിപത്തിനെ തടയാനുള്ള മാർഗ്ഗം. മത വിദ്ധ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈത്ത്‌ കെ എം സി സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നിയോജകമണ്ഡലത്തിലെ മദ്രസകളിൽ നിന്നും പൊതു പരീക്ഷകളിൽ ഉന്നത വിജയികളായ 598 കുട്ടികൾക്ക്‌ തഖ്ദീർ - 2019 എന്ന പേരിൽ ക്യാഷ്‌ അവാർഡും മൊമെന്റോയും നൽകി ആദരിക്കുന്നു.

2019 ജൂലൈ 13 ശനിയാഴ്ച്ച വൈകിട്ട്‌ 3 മണിക്ക്‌ കൊയിലാണ്ടി ടൗൺ ഹാളിൽ സയ്യിദ്‌ മുനവറലി ശിഹാബ്‌ തങ്ങൾ ചടങ്ങ്‌ ഉദ്ഘാടനം ചെയ്യും.വടകര പാർലമന്റംഗം കെ മുരളീധരൻ മുഖ്യാതിഥിയായിരിക്കും. ഡോക്ടർ എം കെ മുനീർ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും. 


പി കെ കെ ബാവ, അഡ്വക്കറ്റ്‌ പി എം എ സലാം, ഉമർ പാണ്ടികശാല, എം എ റസാഖ്‌ മസ്റ്റർ, ഷറഫുദ്ധീൻ കണ്ണോത്ത്, ടി ടി ഇസ്മായിൽ, എസ്‌ വി അബ്ദുല്ല, അഡ്വക്കറ്റ്‌ പി കുൽസു, വി പി ഇബ്രാഹിം കുട്ടി, റഷീദ്‌ വെങ്ങളം, സമദ്‌ പൂക്കാട്‌, സി കെ വി യൂസുഫ്‌, സയ്യിദ്‌ ഹുസ്സൈൻ ബാഫഖി തങ്ങൾ, അലി കൊയിലാണ്ടി, യു രാജീവൻ മാസ്റ്റർ, എം ആർ നാസർ, സിറാജ്‌ എരഞ്ഞിക്കൽ, അമേത്ത്‌ കുഞ്ഞമ്മദ്‌, ഒ കെ മുഹമ്മദലി കൊടുവള്ളി, കെ പി ഇമ്പിച്ചി മമ്മു, ഒ കെ ഫൈസൽ, ഷാമിൽ റഷീദ്‌, ബഷീർ ബാത്ത, ബി വി ഷറീന, അസീസ്‌ പേരാമ്പ്‌റ, റഊഫ്‌ മഷ്ഹൂർ തങ്ങൾ, ഫാറൂഖ്‌ ഹമദാനി, സമദ്‌ നടേരി, ആസിഫ്‌ കലാം, പി വി ഇബ്രാഹിം, സി കെ സുബൈർ, അഹമ്മദ്‌ കടലൂർ, ഫവാസ്‌ കാട്ടൊടി, അനുഷാദ്‌ തിക്കോടി, വർദ് അബ്ദുറഹിമാൻ, ഷരീഖ്‌ നന്തി എന്നീ നേതാക്കൾ സംബന്ധിക്കും.

കൊയിലാണ്ടി പ്രസ്സ്‌ ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ മണ്ഡലം മുസ്ലിം ലീഗ്‌ നേതാക്കളായ മമ്മദ്‌ ഹാജി, മഠത്തിൽ അബ്ദുറഹിമാൻ, അമേത്ത്‌ കുഞ്ഞമ്മദ്‌, കെ എം സി സി നേതാക്കളായ ഫാറൂഖ്‌ ഹമദാനി, അനുഷാദ്‌ തിക്കോടി, വർദ് അബ്ദുറഹിമാൻ, ലീഗ്‌ നേതാക്കളായ നജീബ്‌ കൊല്ലം, അസീസ്‌ മാസ്റ്റർ, ഷഫീഖ്‌ എം കെ പങ്കെടുത്തു.

Post a comment

0 Comments