Trending

പൂനൂർ ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ കെട്ടിട ശിലാസ്ഥാപനം വിദ്യാഭ്യാസ മന്ത്രി നിർവഹിച്ചു.

പൂനൂർ : ഒന്നു മുതൽ പന്ത്രണ്ട് വരെ യുള്ള ക്ലാസ്സുക ൾ ഹൈടെക്ക് ആകുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം ഒരുങ്ങിയിരിക്കുകയാണെന്നും വളരെ  അടുത്ത് തന്നെ കേരളത്തിലെ പൊതു ജനങ്ങൾക്ക് അത് അനുഭവിച്ച് അറിയാനാകുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് പ്രസ്താവിച്ചു. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ഈ മുന്നേറ്റത്തിനു കാരണം കേരളത്തിലെ പൊതു ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൂനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി അറുപത്തഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവഹി ച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം.


പൊതു വിദ്യാ ഭ്യാസ രംഗത്ത് മുൻപെങ്ങുമില്ലാത്ത വളർച്ചയിലൂടെ അന്താരാഷ്ട്ര നിലവാരം കൈവരിക്കാൻ സാധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.  എം.എൽ.എ പുരുഷൻ കടലുണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂളിനെ മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. 

എസ്.എസ്.എൽ.സി പരീക്ഷയിൽ ഈ വർഷം നൂറ് ശതമാനം നേടി സംസ്ഥാന തലത്തിൽ കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ കാര്യത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതിന് ഹൈസ്ക്കൂൾ വിഭാഗത്തിനുള്ള ആദരവും മന്ത്രി നിർവഹിച്ചു.

യെസ് ഐകാൻ അക്കാദമിക് ക്ലിനിക്കിന്റെ ലോഞ്ചിങ്ങ് എം.എൽ എ യിൽ നിന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഷക്കീല ടീച്ചർ, ഡോ. യു.കെ. അബ്ദുൽ നാസർ, പി.രാമചന്ദ്രൻ എന്നിവർ ചേർന്ന് ഏറ്റു വാങ്ങി.

ഉന്നത വിജയികൾക്കുള്ള അവാർഡ് ദാനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് നിർവഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഉസ്മാൻ, ക്ഷേമ കാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി.സക്കീന, മെമ്പർമാരായ എ.പി.രാഘവൻ, സാജിത, എ.ഇ.ഒ എം. രഘുനാഥ്,  ടി. സി. രമേശൻ, നാസർ എസ്റ്റേറ്റ് മുക്ക്, പി.കെ. ശോഭിത്, നാസർ മാസ്റ്റർ, കെ.വി. അബ്ദുൽ ലത്തീഫ്, ഗഫൂർ ചാലിൽ, ഡെയ്സി സിറിയക്,  ഹെഡ് മാസ്റ്റർ ഇൻ ചാർജ് ഇ.വി. അബ്ബാസ്, പി.രാമചന്ദ്രൻ, കെ.സി റിജുകുമാർ, സി.എം ഷറീന, എ.പി. ജാഫർ സാദിഖ് എന്നിവർ ആശംസകൾ നേർന്നു. 


പി.ടി.എ പ്രസിഡന്റ് എൻ.അജിത് കുമാർ സ്വാഗതവും പ്രിൻസിപാൾ റെന്നി ജോർജ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right