Trending

മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ ബഷീർ ചരമദിനം വൈവിധ്യങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു.

നരിക്കുനി: മുട്ടാഞ്ചേരി ഹസനിയ എ.യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണകൾ ഉണർത്തി അദ്ദേഹത്തിന്റെ 25 മത് ഓർമദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. 

ബഷീറിന്റെ മുഴുവൻരചനകളെയും പരിചയപ്പെടുത്തിയുള്ള  പുസ്തക പ്രദർശനം ,കൊളാഷ് നിർമ്മാണം ,ക്വിസ് മത്സരം,  ,ബഷീർ കാരിക്കേച്ചർ നിർമ്മാണം. ദൃശ്യാവിശ്കാരം തുടങ്ങിയ പരിപാടികൾ നടന്നു. 


സ്കൂളിലെ വിദ്യാർത്ഥികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ വിവിധ കഥകളിലെ ദൃശ്യാവതരണം കൊച്ചു കൂട്ടുകാരിൽ കൗതുകമുണർത്തി.

സ്കൂളിൽ നടത്തിയ പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ചോലക്കര മുഹമ്മദ് മാസ്റ്റർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി .

അധ്യാപകരായ സി.എം ജമീല, വി.കെ ഹസ്സൻകോയ, ആർ.ജലീൽ, ഒ.കെ മൊയ്നുദ്ദീൻ, ഇ.പി വജിത, എ. ദൃശ്യ, ഉഷസ്സ് തുടങ്ങിയവർ സംസാരിച്ചു. സ്

റ്റാഫ് സെക്രട്ടറി പി.വിപിൻ മാസ്റ്റർ സ്വാഗതവും കെ.കെ റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post
3/TECH/col-right