സി.കെ.എ.ഷമീർ ബാവയെ നാഷണൽ യൂത്ത് കൗൺസിൽ അംഗമായി തെരഞ്ഞെടുത്തു. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 4 July 2019

സി.കെ.എ.ഷമീർ ബാവയെ നാഷണൽ യൂത്ത് കൗൺസിൽ അംഗമായി തെരഞ്ഞെടുത്തു.

കോഴിക്കോട്:നാഷണൽ യൂത്ത് പ്രൊജക്ട് (NYP ന്യൂഡൽഹി)  ദേശീയ തലത്തിൽ 7 അംഗങ്ങളെ ഉൾപ്പെടുത്തി നാഷണൽ യൂത്ത് കൗൺസിലിന് രൂപം നൽകി. യൂത്ത് കൗൺസിലിൽ കേരളത്തിൽ നിന്ന് സി.കെ.എ. ഷമീർ ബാവയെ തെരഞ്ഞെടുത്തു. 

പൂനൂർ ഹെൽത്ത് കെയർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയായി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജ്ജീവമായി പ്രവർത്തിക്കുന്ന ഷമീർ ബാവ രണ്ട് തവണ കേരള സർക്കാറിന്റെ സംസ്ഥാന യുവജന അവാർഡിന് അർഹനായിട്ടുണ്ട്. പൂനൂർ കാന്തപുരം സ്വദേശിയാണ് .


 ഗണരാജ് സിംഗ് (മണിപ്പൂർ) അമറിക് സിംങ്ങ് കാലേർ (പഞ്ചാബ്) വിനയ് ഗുപ്ത (ചത്തിസ്ഗഡ് ) ആഷിഷ് ഗോസ്വാമി (മഹാരാഷ്ട്ര)  പ്യാരി ജാൻ (കർണാടക) നിധി പ്രജാപതി (രാജസ്ഥാൻ ) തുടങ്ങിയവർ ആണ് മറ്റ് അംഗങ്ങൾ.


ദേശീയ തലത്തിൽ നാഷണൽ ഇൻറഗ്രേഷൻ ,യുവജനക്ഷേമം, മത സൗഹാർദ്ദം തുടങ്ങിയ   പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുകയാണ് യൂത്ത് കൗൺസിലിന്റെ ലക്ഷ്യം.

No comments:

Post a Comment

Post Bottom Ad

Nature