എളേറ്റിൽ: എളേറ്റിൽ എം ജെ ഹയർ സെക്കന്ററി സ്‌കൂളിൽ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ എട്ടാം ക്‌ളാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ്സ് 02/07/19 ചൊവ്വാഴ്ച മുതൽ നടന്ന് വരുന്നു. 


ഡെപ്യുട്ടി ഹെഡ് മാസ്റ്റർ ഒ .പി. അബ്ദു റഹ്മാൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ ജാഗ്രത സമിതി റിസോഴ്‌സ് പേഴ്സൺ സി. ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. 

ജാഗ്രത സമിതി കൺവീനർ പി. സി .സാബിറ സ്വാഗതം പറഞ്ഞു.ഇ.കെ.അനിത, യു .കെ .റഫീഖ്, സഫൂറത്ത് ബീവി എന്നിവർ സംസാരിച്ചു.
 

അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ബോധവത്കരണ പരിപാടിയിൽ ഷഫീഖ് കത്തറമ്മൽ, സി. ഹബീബ് റഹ്മാൻ, പി .കെ .അബ്ദുൽ ജലീൽ, എം. പി. റംല എന്നിവർ ക്‌ളാസ്സുകൾ എടുക്കുന്നു.