Trending

ഞാറ്റുവേല ചന്തയും, കർഷക സഭയും വെള്ളിയാഴ്ച

എളേറ്റിൽ: കിഴക്കോത്ത് ,കട്ടിപ്പാറ ഗ്രാമപഞ്ചായത്തുകളില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും വെള്ളിയാഴ്ച നടക്കും. 

കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് ഞാറ്റുവേല ചന്ത എളേറ്റില്‍ കൃഷിഭവന്‍ ഓഫീസ് പരിസരത്ത് വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി ഉസ്സയിന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. പച്ചക്കറി വിത്തുകള്‍, തൈകള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്യും. ഞാറ്റുവേല ചന്തയോടനുബന്ധിച്ച കര്‍ഷക സഭ കൃഷി ഭവന്‍ ഹാളില്‍ ചേരും.
 

കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പരിസരത്തു വച്ച് രാവിലെ 10 മണിക്ക് നടക്കുന്ന ഞാറ്റുവേല ചന്തയില്‍ ദേശിയ സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട്, കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമൂഴി, കട്ടിപ്പാറ കാര്‍ഷിക കര്‍മ്മ സേന, അഗ്രോ സര്‍വീസ് സെന്റര്‍ തിരുവമ്പാടി, പഞ്ചായത്തിലെ കര്‍ഷകര്‍ എന്നിവരുടെ വിവിധ കാര്‍ഷിക ഉത്പന്നങ്ങള്‍, തൈകള്‍, ജൈവ കീടനാശിനികള്‍, ഉല്‍പാദനോപാധികള്‍ മുതലായവ ലഭിക്കുന്നതാണ്. 

2019-20 വര്‍ഷത്തെ പദ്ധതികള്‍, കര്‍ഷകര്‍ക്ക് ലഭ്യമായ ആനുകൂല്യങ്ങള്‍, പദ്ധതി ആസൂത്രണവും നടത്തിപ്പും തുടങ്ങിയ വിഷയങ്ങളില്‍ കര്‍ഷക ചര്‍ച്ച നടത്തും. തുടര്‍ന്ന് ആത്മ പരിപാടിയുടെ ഭാഗമായി പ്രത്യേക പരിഗണന വിഭാഗം കര്‍ഷകര്‍ക്ക് പച്ചക്കറി കൃഷി യിലെ നല്ല കാര്‍ഷിക മുറകള്‍ എന്ന വിഷയത്തില്‍ പരിശീലന പരിപാടിയും നടക്കും. 

വിവിധ തരം ചെടികള്‍ ഫല വൃക്ഷ തൈകള്‍, കുരുമുളക് തൈകള്‍, തിരുവമ്പാടി അഗ്രോ സര്‍വീസ് സെന്ററിന്റെ വിവിധ ജൈവ കീട നിയന്തണ വസ്തുക്കള്‍, സ്വര്‍ണ്ണമുഖി വാഴക്കന്നുകള്‍, ആത്മ, വി എഫ് പി സി കെ കര്‍ഷക അവാര്‍ഡ് ജേതാക്കളുടെ വിവിധ തരം ചെടികള്‍, നടീല്‍ വസ്തുക്കള്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവ ചന്തയില്‍ നിന്നും വാങ്ങാന്‍ സൗകര്യമുണ്ടായിരിക്കും.
Previous Post Next Post
3/TECH/col-right