താമരശ്ശേരി:പൂനൂർ ഗവ.ഹയർ സെക്കൻററി സ്ക്കൂളിൽ സംസ്ഥാന സർക്കാർ അനുവദിച്ച മൂന്ന് കോടി അറുപത്തഞ്ച് ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. ശനിയാഴ്ച (06-07-2019) വൈകുന്നേരം 4 ന് നടക്കുന്ന ചടങ്ങിൽ എം.എൽ.എ പുരുഷൻ കടലുണ്ടി അദ്ധ്യക്ഷത വഹിക്കും.
സ്ക്കൂളിനെ മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മെമ്പർ വി. ഷക്കീല ടീച്ചർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് തുടങ്ങിയവർ പങ്കെടുക്കും.
എസ്.എസ്.എൽ.സി പരീക്ഷയിൽ ഈ വർഷം നൂറ് ശതമാനം നേടി സംസ്ഥാന തലത്തിൽ കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ കാര്യത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയതിന് ഹൈസ്ക്കൂൾ വിഭാഗത്തിനുള്ള ആദരവും മന്ത്രി നിർവഹിക്കും.
പ്രത്യേക പരിഗണന്ന അർഹിക്കുന്ന ഹയർ സെക്കൻററി വിഭാഗം വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് നടപ്പിൽ വരുത്തുന്ന അക്കാദമിക് ക്ലിനിക്ക് പ്രോജക്ടിന്റെ ലോഞ്ചിങ്ങും ചടങ്ങിൽ നടക്കും.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം വരിച്ച വിദ്യാർഥികളെ ആദരിക്കുകയും ചെയ്യും.
പ്രിൻസിപ്പാൾ റെന്നി ജോർജ് , ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഇ.വി.അബ്ബാസ്, പി.ടി.എ പ്രസിഡന്റ് എൻ.അജിത് കുമാർ, പി.ആർ.ഒ സിറാജുദ്ദീൻ പന്നിക്കോട്ടൂർ, പി രാമചന്ദ്രൻ, ഷഫീഖ് കാന്തപുരം, കെ.സി. റിജുകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
![]() |
പൂനൂർ ജി.എച്ച്.എസ്.എസ് പുതിയ കെട്ടിട സമുച്ചയത്തിന്റെ രൂപകൽപന |

Tags:
EDUCATION