പന്നിക്കോട്ടൂർ:പന്നിക്കോട്ടൂർ ദാറുസ്സലാം മദ്രസ, ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജ് കർമ്മത്തിനായി യാത്ര പോകുന്നവർക്ക് യാത്രയയപ്പ് നൽകി.


എൻ.പി. മൊയ്തീൻ കുഞ്ഞി ഹാജിയുടെ അദ്ധ്യക്ഷതയിൽ സലാം ഫൈസി ഉദ്ഘാടനം ചെയ്തു.

കുണ്ടുങ്ങര മുഹമ്മദ്, ബിസി ഉസയിൻ ഹാജി, അബ്ബാസ് കുണ്ടുങ്ങര, എം മുഹമ്മദ്, ടി. മുഹമ്മദ്, എൻ. കെ. നൗഷാദ് എന്നിവർക്കാണ് യാത്രയയപ്പ് യാത്രയയപ്പ് നൽകിയത്.


വി.സി.മുഹമ്മദ് ഹാജി, ടി.പി. മുഹ്സിൻ ഫൈസി, പി.സി. ആലിഹാജി, പി.ടി.കെ  മരക്കാർ ഹാജി, പി.സി. അബ്ദുറഹ്മാൻ ഹാജി, കെ. മുഹമ്മദ്, പി.ടി സിറാജുദീൻ എന്നിവർ സംസാരിച്ചു.