ബിസിനസ് രംഗത്തെ പുതിയൊരു കുതിപ്പുമായി:ഷാജി കോരങ്ങാട് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 3 July 2019

ബിസിനസ് രംഗത്തെ പുതിയൊരു കുതിപ്പുമായി:ഷാജി കോരങ്ങാട്


താമരശ്ശേരി:പുതുതലമുറ ജോലിക്ക് വേണ്ടി അലയുമ്പോൾ ബിസിനസ് രംഗത്തെ പുതിയൊരു കുതിപ്പുമായി മാതൃകയാവുകയാണ് ഷാജി കോരങ്ങാട് എന്ന് 32 കാരൻ.


ഉന്നത വിദ്യാഭ്യാസം പൂർത്തിയായ ശേഷം ഷാജി ചെറുപ്പത്തിൽ തന്നെ ബിസിനസ് മേഖലയിലേക്ക് എത്തിയത് ആദ്യം തന്നെ പ്രമുഖ ഐസ്ക്രീം നിർമ്മാണ കമ്പനിയിൽ ജോലി ചെയ്ത് ഷാജി ഐസ്ക്രീമിനെ കുറിച്ച് കൂടുതൽ അറിവ് നേടിയതിനുശേഷം പുതിയൊരു ബിസിനസിലേക്ക് വഴി തേടുകയായിരുന്നു.


തുടക്കം മുതൽ ഐസ്ക്രീം കമ്പനിയുടെ ഏജൻസി എടുത്തു ഐസ്ക്രീമുകൾ കടകളിൽ എത്തിക്കുകയായിരുന്നു ആദ്യ ചുവടുവെപ്പ്.നാലു വർഷം പിന്നിട്ടപ്പോൾ പുതുതായി ഒരു സംരംഭം തുടങ്ങണമെന്ന് ഷാജിക്ക് തോന്നിയത്.പെട്ടെന്നുതന്നെ ബാങ്ക് വായ്പ തരപ്പെടുത്തി വീടിനോട് ചേർന്ന് ഒരു ഐസ്ക്രീം കമ്പനി നിർമ്മിച്ചു.ഷാജിയുടെ    സ്പാനിസ് ഐസ്ക്രീം വിപണിയിൽ എത്തിയതോടെ ഷാജിയുടെ ഐസ്ക്രീം വിപണിയിൽ വൻ മാർക്കറ്റ് നേടിയിരുന്നു.ചോക്കോ ബാർ ഐസ്ക്രീം, മാംഗോ ബാർ, ചക്കയിൽ നിന്നും ഉണ്ടാകുന്ന സിപ്പപ്പ് എന്നിവയാണ് ഷാജിയുടെ കമ്പനിയുടെ സ്പെഷ്യൽ.നിരവധി ജീവനക്കാർ ഷാജിയുടെ സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നുണ്ട്.ഷാജി യോടൊപ്പം സഹോദരനും,കേബിൾ
ടിവി സംരംഭകനും കൂടിയായ ബഷീറും എല്ലാത്തിനും കൂടെ  തന്നെയുണ്ട്.റി മിക്സ് ഫുഡ് ഇൻഡസ്ട്രീസ് കമ്പനിയുടെ ഉടമയും കൂടിയാണ് ഇപ്പോൾ ഷാജി.

2 comments:

  1. All the best shaji....u will be a grate business man

    ReplyDelete
  2. Such a hard worker guy
    I know him from childhood
    Always helpful to us

    ReplyDelete

Post Bottom Ad

Nature