ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 3 July 2019

ഹജ്ജ് വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി

താമരശ്ശേരി: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോവുന്നവര്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ നടന്നു. കൊടുവള്ളി, ബാലുശ്ശേരി, തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് യാത്രികരായ1100 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. 


രാവിലെ 8 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടന്നത്. രാവിലെ 6 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കാരാട്ട് റസ്സാഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന ഹംസ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. 

മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹാജറ കൊല്ലരുകണ്ടി, വൈസ് പ്രസിഡണ്ട് നവാസ് ഈര്‍പ്പോണ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഗസ്റ്റി പല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലീലാമ്മ ജോസ്, ബീന ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.പി. ഹുസ്സയിന്‍, റംല ഒ.കെ.എം. കുഞ്ഞി, സൂപ്പര്‍ അഹമ്മദ്കുട്ടി ഹാജി, പി.കെ. മൊയ്തീന്‍ ഹാജി, ടി. അലി മാസ്റ്റര്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കേശവനുണ്ണി, കെ. പ്രഭാകരന്‍ നമ്പ്യാര്‍,പി.എ. അബ്ദുസ്സമദ് ഹാജി, ഹജ്ജ് ട്രെയിനര്‍ സെയ്തലവി കാരാടി സംസാരിച്ചു. 

സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം. അഷ്‌റഫ് മാസ്റ്റര്‍ സ്വാഗതവും ജന. കണ്‍വീനര്‍ വി.സി. ലുഖ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

ക്യാമ്പിന് എന്‍.പി. റസ്സാഖ് മാസ്റ്റര്‍, റാഷി താമരശ്ശേരി, ഹാരിസ് അമ്പായത്തോട്, പി.കെ. അഹമ്മദ് കുട്ടി ഹാജി, എ.കെ. അബ്ബാസ്, സുബൈര്‍ വെഴുപ്പൂര്‍, വി.കെ. അഷ്‌റഫ്, നൗഫല്‍ പനന്തോട്ടം, സിറാജ് തച്ചംപൊയില്‍, സുലൈമാന്‍ തച്ചംപൊയില്‍, വി.കെ.എ. കബീര്‍, പി.കെ. മറിയം, റസീന സിയ്യാലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആരോഗ്യ പ്രവര്‍ത്തകരും, ആശാ വര്‍ക്കര്‍മാരും,  വിവിധ സന്നദ്ധ പ്രവര്‍ത്തകരും പങ്കെടുത്തു.

No comments:

Post a Comment

Post Bottom Ad

Nature