പന്നിക്കോട്ടൂർ: പന്നിക്കോട്ടൂരിൽ പുതുതായി ആരംഭിച്ച ദാറുസ്സലാം വിമൻസ് അക്കാദമി വാവാട് കുഞ്ഞിക്കോയ മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. പന്നിക്കോട്ടൂർ മഹല്ല് പ്രസിഡൻറ് എൻ.പി. മൊയ്തീൻ കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു.


റഗുലർ സ്ക്കൂളുകളിൽ അവസാന  അലോട്ട്മെന്റും പൂർത്തീകരിച്ചതോടെ അഡ്മിഷൻ ലഭിക്കാതെ പുറത്താകുന്ന  പെൺകുട്ടികൾക്ക് ഏറെ ഉപകാരപ്പെടുകയാണ് സ്ഥാപനം. റഗുലർ സ്കൂളിലേത് പോലെ രാവിലെ മുതൽ വൈകുന്നേരം വരെയുള്ള ക്ലാസ്സിൽ പ്ലസ് ടു കരസ്ഥമാക്കുന്നതോടൊപ്പം മതപഠനം കൂടി ലഭിക്കുന്ന തരത്തിലാണ് സിലബസ് ക്രമീകരിച്ചിരിയ്ക്കുന്നത്.

മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾക്കൊപ്പം പി.എസ്.സി പോലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറാക്കുന്നതിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ പരിശീലനം നൽകും.  സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾക്ക് സ്പോൺസർമാരുടെ സഹായത്തോടെ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിന് ഏതാനും സീറ്റുകൾ മാറ്റി വച്ചിട്ടുമുണ്ട്.

ടി. പി. മുഹ്സിൻ ഫൈസി, ജുനൈദ് ബാഖവി, സയ്യിദ് അബ്ദുള്ളാഹിൽ ഹമ്മാദ് തങ്ങൾ, പി.അബ്ദുസ്സലാം ഫൈസി, പി.ടി.കെ മരക്കാർ ഹാജി, വി.സി.മുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.
 കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495090799.