റോഡില്‍ ആംബുലന്‍സിന്റെ വഴി മുടക്കിയാല്‍ പതിനായിരം രൂപയാണ് പിഴ നല്‍കേണ്ടിവരിക. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് പാസാക്കിയ മോട്ടോര്‍ വാഹന നിയമത്തിന്റെ ഭേദദഗതി പ്രകാരമാണ് നടപടി.

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലൈസന്‍സുമായി വാഹനമോടിച്ചാലും പതിനായിരം രൂപ പിഴയൊടുക്കണമെന്നാണ് പുതിയ ഭേദഗതിയിയില്‍ പറയുന്നത്. 

കൂടാതെ മദ്യപിച്ചുള്ള വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംങ്, അമിതവേഗത, അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റല്‍ തുടങ്ങിയ നിയമലംഘനങ്ങളുടെയും പിഴയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 

പുതിയ ബില്‍ പ്രകാരം ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ ഒരു ലക്ഷം രൂപ വരെയാണ് പിഴ. 

18 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശ പ്രകാരം പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി വിലയിരുത്തിതിന്റെ അടിസ്ഥാനത്തില്‍ ഈ ബില്‍ നേരത്തെ ലോക്‌സഭയില്‍ പാസാക്കിയിരുന്നു.