Trending

സ്വന്തം എക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സ്ലിപ്പിന് 25 രൂപ:ഇടപാടുകാരെ ചുഷണം ചെയ്ത് ഫെഡറൽ ബാങ്കും

താമരശ്ശേരി:ഫെഡറൽ ബാങ്കിൽ നിന്ന് ചെക്ക് ബുക്ക് ഇല്ലാത്ത ഇടപാടുകാർക്ക് സ്വന്തം എക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഉപയോഗിക്കുന്ന ഒരു സ്ലിപ്പിന് ഈടാക്കുന്നത് 25 രൂപ.


ജൂൺ ഒന്നു മുതൽ തുക ഈടാക്കൽ പ്രാബല്യത്തിൽ വന്നതായി ഫെഡറൽ ബാങ്ക് ശാഖയിൽ പ്രദർശിപ്പിച്ചിരിക്കുന്ന നോട്ടീസിൽ വ്യക്തമാക്കുന്നു.


നേരത്തെ SBI അടക്കമുള്ള ബാങ്കുകൾ മുൻപ് സൗജന്യമായി നൽകിയിരുന്ന പല സേവനങ്ങൾക്കും സർവ്വീസ് ചാർജ്ജ് ഈടാക്കി തുടങ്ങിയിരുന്നു

.എന്നാൽ ആ അവസരത്തിലൊന്നും ഇടപാടുകാരെ ഇത്തരത്തിൽ ചൂഷണം ചെയ്യുന്ന നിലപാട് ഫെഡറൽ ബാങ്ക് സ്വീകരിച്ചിരുന്നില്ല. ഇപ്പോൾ കേരളത്തിന്റെ സ്വന്തം ബാങ്കായ ഫെഡറൽ ബാങ്കും മറ്റു ബാങ്കുകളുടെ പാത പിൻതുടരാൻ ആരംഭിച്ചിരിക്കുകയാണ്.
Previous Post Next Post
3/TECH/col-right