മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് അവാർഡ് പ്രഖ്യാപിച്ചു - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Monday, 1 July 2019

മികച്ച ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾക്ക് അവാർഡ് പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ മികച്ച ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകൾക്കുള്ള 2018-2019ലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കോഴിക്കോട് ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്. കൂമ്പാറയും രണ്ടാം സ്ഥാനം കൊല്ലം അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസും, മൂന്നാം സ്ഥാനം തിരുവനന്തപുരം കരിപ്പൂർ ഗവ. എച്ച്.എസും നേടി.


സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായ സ്‌കൂളുകൾക്ക് യഥാക്രമം 5,00,000/-, 3,00,000/-, 1,00,000/- രൂപയും പ്രശസ്തി പത്രവും ലഭിക്കും. ജില്ലാ തലത്തിൽ  ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനർഹരായ സ്‌കൂളുകൾക്ക് യഥാക്രമം 50,000/-, 25,000/-, 10,000/- രൂപയും പ്രശസ്തി പത്രവും ലഭിക്കും. 

ജൂലൈ അഞ്ചിന് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടക്കുന്ന പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യുമെന്ന് കൈറ്റ് വൈസ് ചെയർമാർ  & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ. അൻവർസാദത്ത് അറിയിച്ചു.


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി 2060 ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. പദ്ധതിയിൽ നിലവിൽ 1.15 ലക്ഷം കുട്ടികൾ അംഗങ്ങളാണ്.

ജില്ലാതല അവാർഡുകൾ (ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ)

തിരുവനന്തപുരം:

ഗവ. എച്ച്.എസ്. കരിപ്പൂർ, നെടുമങ്ങാട്,  ഗവ. മോഡൽ എച്ച്.എസ്.എസ്. വെങ്ങാനൂർ, ഗവ. എച്ച്.എസ്. അവനവഞ്ചേരി
കൊല്ലം: ജി.എച്ച്.എസ്.എസ്. അഞ്ചാലുംമൂട്, ഇ.വി.എച്ച്.എസ്.എസ്. നെടുവത്തൂർ, വിമല ഹൃദയ ജി.എച്ച്.എസ്.എസ്. കൊല്ലം

പത്തനംതിട്ട:   
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര, നേതാജി എച്ച്.എസ്.എസ്. പ്രമാടം, എ.എം.എം. എച്ച്.എസ്.എസ്. ഇടയാറ•ുള

ആലപ്പുഴ:
സെന്റ് ജോൺസ് എച്ച്.എസ്. മറ്റം, ഗവ. എസ്.വി.എച്ച്.എസ്.എസ് കുടശ്ശനാട്, എച്ച്.എസ്.എസ്. അറവുകാട്

കോട്ടയം:
സെന്റ് എഫ്രേംസ് എച്ച്.എസ്.എസ്. മാന്നാനം, അൽഫോൺസാ ജി.എച്ച്.എസ്.എസ്. വാകക്കാട്, സെന്റ് മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്

ഇടുക്കി:
ഫാത്തിമമാത ജി.എച്ച്.എസ്.എസ്. കൂമ്പൻ പാറ, ജി.എച്ച്.എസ്.എസ്.  കുടയത്തൂർ, തൊടുപുഴ, എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയംകുടി

എറണാകുളം:
എസ്.എൻ.എച്ച്.എസ്.എസ്. ഒക്കൽ, എച്ച്.എസ്. കൂത്താട്ടുകുളം,  സെന്റ് ജോസഫ്‌സ് ഗേൾസ് എച്ച്.എസ്. കറുകുറ്റി

തൃശൂർ:
മാതാ എച്ച്.എസ്. മണ്ണംപേട്ട, പി.സി.ജി.എച്ച്.എസ്. വെള്ളിക്കുളങ്ങര, എച്ച്.ഡി.പി.എസ്.എച്ച്.എസ്.എസ്. എടതിരിഞ്ഞി

പാലക്കാട്:
ചെറുപുഷ്പം ജി.എച്ച്.എസ്.എസ്. വടക്കാഞ്ചേരി,  ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി, എ.കെ.എൻ.എം.എം.എ.എം. എച്ച്.എസ്.എസ്. കാട്ടുകളം

മലപ്പുറം:
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്, ഗവ. എച്ച്.എസ്.എസ്. കടുങ്ങപുരം, പി.പി.എം.എച്ച്.എസ്. കൊട്ടുകര

കോഴിക്കോട്:
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്.എസ്. കൂമ്പാറ, കൊടുവള്ളി, പി.ടി.എം.എച്ച്.എസ്.  കൊടിയത്തൂർ, മുക്കം, ജി.എച്ച്.എസ്.എസ്. കൊടുവള്ളി

വയനാട്:
ജി.എച്ച്.എസ്.എസ്. മീനങ്ങാടി,  ജി.എച്ച്.എസ്. ബീനാച്ചി, എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. കല്പറ്റ

കണ്ണൂർ:
സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ്. കണ്ണൂർ, രാമവിലാസം എച്ച്.എസ്.എസ്. ചൊക്ലി, കെ.പി.സി.എച്ച്.എസ്.എസ്. പട്ടാനൂർ

കാസർകോഡ്:
ജി.എച്ച്.എസ്.എസ്. കൊട്ടോടി, ജി.എച്ച്.എസ്. തച്ചങ്ങാട്,  ജി.എച്ച്.എസ്.എസ്. കക്കാട്ട്.

No comments:

Post a Comment

Post Bottom Ad

Nature