അന്ന് ദുരന്തമുഖത്തെ രക്ഷകർ ഇന്ന് തീരദേശത്തിന്റെ സംരക്ഷകർ - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Sunday, 30 June 2019

അന്ന് ദുരന്തമുഖത്തെ രക്ഷകർ ഇന്ന് തീരദേശത്തിന്റെ സംരക്ഷകർ

കടലിൻ്റെ രൗദ്രതയെ കരളുറപ്പുകൊണ്ട് അതിജീവിച്ചവർ...!

മഹാപ്രളയം തീർത്ത ദുരന്തമുഖത്തു കുതിച്ചെത്തി ഞങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ ഇനി കേരള പോലീസിന്റെ അംഗങ്ങൾ. കോസ്റ്റൽ പോലീസ് വാർഡന്മാരായി നേരിട്ട് നിയമനം ലഭിച്ച 177 പേരുടെ പാസ്സിംങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യമന്ത്രി.

ധീരോദാത്തമായ നിലപാട് സ്വീകരിച്ച മത്സ്യതൊഴിലാളി വിഭാഗത്തിന് പ്രത്യേക പരിഗണന നൽകിയാണ് 200 പേരെ കോസ്റ്റൽ വാർഡന്മാരാക്കാൻ സർക്കാർ നിർദ്ദേശിച്ചത്. 23 പേരെ കൂടി തിരഞ്ഞെടുത്ത് സെലക്ഷൻ പൂർത്തിയാക്കും.ഒരു വർഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം.

വർണ്ണബലൂണുകളും, പ്രത്യേകം സജ്ജീകരിച്ച പന്തലുകളും, പൂച്ചെടികളും വെച്ച് മനോഹരമാക്കിയിരുന്നു പരേഡ് ഗ്രൗണ്ട്. പ്രളയത്തിൽ രക്ഷയേകിയ തോണികളുടെയും, ബോട്ടുകളുടേയും ചിത്രമാലേഖനം ചെയ്ത കട്ടൗട്ടറുകളും ശ്രദ്ധേയമായി.

18 വയസ്സു മുതൽ 54 വയസ്സുള്ളവർ വരെ അക്കാദമിയിലെ പരിശീലനത്തിലുണ്ടായിരുന്നു. അതിൽ അഞ്ചു വനിതകളും ഉൾപ്പെടും. നൂതന സാങ്കേതിക വിദ്യയിലൂന്നിയായിരുന്നു നാലുമാസത്തെ തീവ്രപരിശീലനം. നാവികസേന, തീരദേശസേന, ഫയർഫോഴ്‌സ്, പോലീസ് പരിശീലനങ്ങൾ കടലിലും, മൈതാനത്തുമായി നടന്നു. 

നീലനിറത്തിലുള്ള യൂണിഫോമിട്ടാണിവർ തീരപ്രദേശങ്ങളിൽ ഡ്യൂട്ടിക്ക് എത്തുക.സംശയാസ്പദമായ ബോട്ടുകളുടെ നിരീക്ഷണം, കടലോര പട്രോളിങ് , അപകടങ്ങളെ തടയൽ , തീര സുരക്ഷ എന്നിവയാണ് മുഖ്യ ചുമതല. ഒൻപത്
കടലോര ജില്ലകളിലാണ് ഇവരുടെ സേവനമുണ്ടാകുക.


കാടിൻെറ മക്കളായ ആദിവാസികളെ പരിശീലിപ്പിച്ച് മാസങ്ങൾക്കകം കടലിൻെറ മക്കളെയും പരിശീലിപ്പിച്ച അക്കാദമിക്ക് ഇത് ചരിത്ര ദൗത്യം. ആധുനിക സജ്ജീകരണങ്ങളിലൂടെ വിദഗ്ധരുടെ നേതൃത്വത്തിൽ സൂക്ഷ്മതയോടെയായിരുന്നു പരിശീലനം. പരിശീലനത്തിൽ മികച്ച വിജയം നേടിയവർക്ക് ചടങ്ങിൽ മുഖ്യമന്ത്രി ഉപഹാരങ്ങൾ നൽകി.

#keralapolice #coastalpolice

No comments:

Post a Comment

Post Bottom Ad

Nature