കോഴിക്കോട്:കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്ക് മലബാറിൽ സൗകര്യമില്ലെന്ന പരാതിക്ക് പരിഹാരമാവുന്നു.മെഡിക്കൽ കോളേജിൽ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം മുഴുവൻ സജ്ജീകരണങ്ങളോട് കൂടി പ്രവർത്തനം ആരംഭിച്ചു.
ഇതിന്റെ ആദ്യപടിയായി ഹൃദ്യം പദ്ധതിയിലൂടെ ഗുരുതര ഹൃദ്രോഗമുള്ള അഞ്ച് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ ഈ കഴിഞ്ഞ ജൂൺ 20, 21 തിയ്യതികളിലായി നടത്തി. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള 6 പേരടങ്ങുന്ന വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ ക്യാമ്പ് ചെയ്തിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ചരിത്രപരമായ ചുവടുവെയ്പ്പാണിത്.
ഹൃദ്രോഗവിഭാഗത്തിന്റെ പൂർണ സജ്ജീകരണത്തിനായും നിർമാണ പ്രവർത്തനങ്ങൾക്കായും 6 ലക്ഷം രൂപയും ഉപകരണങ്ങൾക്കായി 66.5 ലക്ഷം രൂപയും അനുവദിച്ചിരുന്നു. കൂടാതെ വിദഗ്ധ പരിശീലനം നൽകി 6 സ്റ്റാഫ് നേഴ്‌സുമാരെ ഈ യൂണിറ്റിലേക്ക് ദേശീയ ആരോഗ്യ ദൗത്യം മുഖേന നിയമിച്ചിട്ടുണ്ട്.
തുടക്കത്തിൽ മാസത്തിൽ ഒരു തവണ തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ വിദഗ്ധ സംഘം ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളേജിൽ ക്യാമ്പ് ചെയ്യും. ക്രമേണ വിദഗ്ധ പരിശീലനം ലഭിക്കുന്നതോടു കൂടി മെഡിക്കൽ കോളേജ് സ്ഥിരമായി ശസ്ത്രക്രിയയ്ക്ക് പ്രാപ്യമാവും.
സർജറി കഴിഞ്ഞ 5 കുട്ടികളിൽ 3 കുട്ടികൾ ഇതിനോടകം തന്നെ സുഖം പ്രാപിച്ച് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി.

Tags:
HEALTH