Trending

ജില്ലാ വനിതാ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ്.

എളേറ്റിൽ:കോഴിക്കോട് ജില്ലാ വനിതാ വിഭാഗം ടഗ്  ഓഫ് വാർ ചാമ്പ്യൻഷിപ്പ് എളേറ്റിൽ MJ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ  സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി.എം അബ്ദു റഹിമാൻ ഉദ്ഘാടനം ചെയ്തു. 


ജില്ലാ സ്പോർട്സ് കൗൺസിൽ സ്റ്റാന്റിഗ് കമ്മിറ്റി മെമ്പർ കെ.എം ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.എം ബുഷ്റ, ഒ പി  അബ്ദുറഹിമാൻ, എബി മോൻമാത്യു, ടി.കെ സുരേഷ് , കെ അബ്ദുൽ മുജീബ് എന്നിവർ ആശംസകൾ നേർന്നു. 

ജില്ലാ അസോസിയേഷൻ സെക്രട്ടറി എം.പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right