വിഷമദ്യദുരന്തം:ഒരാൾ മരിച്ചു,രണ്ടു പേരുടെ നില അതീവ ഗുരുതരം. - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Saturday, 29 June 2019

വിഷമദ്യദുരന്തം:ഒരാൾ മരിച്ചു,രണ്ടു പേരുടെ നില അതീവ ഗുരുതരം.

താമരശ്ശേരി:അടിവാരം നൂറാം തോടിന് സമീപം കോടഞ്ചേരി പഞ്ചായത്തിലെ  പാലക്കൽ എന്ന സ്ഥലത്ത് വിഷമദ്യ ദുരന്തം.ഒരാൾ മരിച്ചു.രണ്ടു പേരുടെ നില അതീവ ഗുരുതരം.

ചെമ്പിനി -  കൊയപ്പ തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണ് മരിച്ചത്.എസ്റ്റേറ്റിലെ തൊഴിലാളികളായ നാരായണൻ, ഗോപാലൻ എന്നീ രണ്ടു പേർ അതീവ ഗുരുതരാവ സ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വൈകിട്ട് പണി കഴിഞ്ഞ് വരുന്നവഴിക്ക് പ്രദേശത്തെ ഒരു റാട്ടയിൽ നിന്ന് ഒരു കുപ്പി ലഭിച്ചെന്നും ഇത് മദ്യമാണെന്ന് കരുതി ഇവർ  കഴിച്ചുവെന്നുമാണ് വിവരം ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡണ്ട്‌ അറിയിച്ചു.

വിഷമദ്യം സ്ഥിരീകരിക്കാനായില്ല: നൂറാംതോട് സംഭവത്തിൽ അന്വേഷണം തുടങ്ങി.

കോടഞ്ചേരി:നൂറാംതോടില്‍ മദ്യം കഴിച്ച ആദിവാസി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മരണകാരണം മദ്യം കഴിച്ചതാണെന്ന് സ്ഥിരീകരിക്കാനായില്ലെന്ന് താമരശേരി ഡി വൈ എസ് പി അബ്ദുൾ ഖാദർ പറഞ്ഞു. രാത്രിയിൽ നടത്തിയ പരിശോധനയിൽ കോളനിയിൽ നിന്നും മദ്യം കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. നൂറാംതോടിന് സമീപം പാലക്കൽ കൊയപ്പതൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളമ്പൻ ആണ് ഇന്നലെ രാത്രി മരിച്ചത്. അതേസമയം, മരിച്ച കൊളമ്പനൊപ്പമുണ്ടായിരുന്ന രണ്ട് പേർ അപകടനില തരണം ചെയ്തു

കൊളമ്പന്‍റെ ഒപ്പം മദ്യം കഴിച്ച നാരായണൻ, ഗോപാലൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും അപകടനില തരണം ചെയ്തു. ഇവരെ തീ പ്രപരിചരണ വിഭാഗത്തിൽ നിന്ന് വാർഡിലേക്ക് മാറ്റും. കൊളമ്പന്‍റെ മൃതദേഹവും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണുള്ളത്. 

നാരായണനും, ഗോപാലനും, കൊളമ്പനും ചേർന്ന് എസ്റ്റേറ്റിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മദ്യപിച്ച ശേഷം ഇവർ മൂന്ന് വഴിക്ക് പിരിഞ്ഞു. പലയിടത്തായി കുഴഞ്ഞ് വീണ ഇവരെ ആളുകൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ഇവർ എവിടെ നിന്നാണ് മദ്യം വാങ്ങി കഴിച്ചതെന്ന് വ്യക്തമല്ല. വിഷമദ്യം കഴിച്ചതാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, ഇത് പൊലീസോ എക്സൈസോ സ്ഥിരീകരിച്ചിട്ടില്ല. ഇത് വിഷമദ്യ ദുരന്തമല്ല എന്ന് എക്സൈസ് ജോയിന്‍റ് കമ്മീഷണർ വി ജെ മാത്യു പറഞ്ഞു. 

കോടഞ്ചേരിയില്‍ മദ്യം കഴിച്ചതിനുപിന്നാലെ അവശരായവരുടെ ശരീരത്തില്‍ ഫ്യൂരിഡാന്റെ അംശം
കോടഞ്ചേരിയിൽ മദ്യം കഴിച്ച് ഒരാൾ മരിക്കുകയും രണ്ടുപേർ ഗുരുതരാവസ്ഥയിൽ ആവുകയും ചെയ്ത സംഭവത്തിൽ ചികിത്സയിലുള്ളവരുടെ ശരീരത്തിൽ ഫ്യൂരിഡാന്റെ അംശം കണ്ടെത്തി. മരണ കാരണം ഇതാകാമെന്നാണ് ബന്ധപ്പെട്ടവർ കരുതുന്നത്. മദ്യത്തിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെങ്കിലും അതിൽ വിഷമദ്യത്തിന്റെ സാന്നിധ്യമില്ലെന്നും അധികൃതർ അറിയിച്ചു.

വ്യാജമദ്യം കഴിച്ചതിന്റെ ലക്ഷണങ്ങളില്ലെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വ്യാജമദ്യം കഴിച്ചിട്ടുണ്ടെങ്കിൽ മെഥനോളിന്റെ സാന്നിധ്യത്താൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഫ്യൂരിഡാൻ എങ്ങനെ ഉള്ളിലെത്തി എന്നത് സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്.

No comments:

Post a Comment

Post Bottom Ad

Nature