Trending

ഹജ്ജ് 2019 : താമരശ്ശേരിയിൽ കുത്തിവെപ്പ് ചൊവ്വാഴ്ച

താമരശ്ശേരി: ഈ വർഷം ഹജ്ജിനു പോവുന്നവർക്കുള്ള കുത്തിവെപ്പ് 2019 ജൂലായ് 2 ചൊവ്വാഴ്ച രാവിലെ 9.മണി മുതൽ 1 മണി വരെ താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ നടക്കും. 


തിരുവമ്പാടി,കൊടുവള്ളി,ബാലുശ്ശേരി നിയോജക മണ്ഡലങ്ങളിൽ നിന്നുളള 1200 -ഓളം ഹാജിമാർക്കാണ് താമരശ്ശേരിയിൽ കുത്തിവെപ്പിനുളള സൗകര്യമൊരുക്കിയിരിക്കുന്നത്.

കുത്തിവെപ്പിനെത്തുന്ന ഹാജിമാർക്കും കൂടെ എത്തുന്നവർക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സ്വാഗത സംഘം ചെയർമാൻ കെ.എം.അഷ്റഫ് മാസ്റ്റർ, ജന. കൺവീനർ ലുഖ്മാൻ ഹാജി എന്നിവർ അറിയിച്ചു.


വിശദ വിവരങ്ങൾക്ക്: 9495858962 (സെയ്തലവി, ഹജ്ജ് ട്രെയിനർ) വിളിക്കാവുന്നതാണ്.



മറ്റു കുത്തിവെപ്പ് കേന്ദ്രങ്ങൾ (02 - 07 - 2019 ന് ).
 

1- കോഴിക്കോട് ബീച്ച് ഹോസ്പിറ്റൽ (കോഴിക്കോട്, ബേപ്പൂർ, കുന്നമംഗലം, എലത്തൂ ർ മണ്ഡലങ്ങൾ )

2 - കൊയിലാണ്ടി താലൂക് ഹോസ്പിറ്റൽ
(കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങൾ )

3 - വടകര ജില്ലാ ഹോസ്പിറ്റൽ
(വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങൾ )
Previous Post Next Post
3/TECH/col-right