Trending

ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

ലഹരിക്കെതിരെ  ഒപ്പു മരവുമായി കുട്ടി പോലീസ് 

എളേറ്റിൽ:ലോക ലഹരി വിരുദ്ധ ദിനാചരണത്തിന് ഭാഗമായി എളേറ്റിൽ എം ജെ  ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കയും ഒപ്പു മരം  നിർമിക്കുകയും ചെയ്തു .
സമുഹത്തിൽ വർധിച്ചു വരുന്ന  ലഹരി ഉപയോഗത്തിനെതിരെ കൃത്യമായൊരു അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കാൻ ഈ പരിപാടി കൊണ്ട് സാധിച്ചു ലഹരി വിരുദ്ധ പ്രവർത്തകനും മടവൂർ ഗ്രാമപഞ്ചായത്തംഗവുമായ Ap നസ്തർ ക്ലാസിന് നേത്യത്വം നൽകി.ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഒ.പി അബ്ദു റഹ്മാൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ PM ബുഷ്റ പരിപാടിയുടെ ഉദ് \ഘാടനം നിർവഹിച്ചു.

ഷാനവാസ് പുനൂർ. ഖമറുദ്ദീൻ .സലിം വി എം എന്നിവർ ആശംസകൾ നേർന്നു ഷബീർ ചുഴലികര സ്വാഗതവും ശഹർബാൻ പി.പി. നന്ദിയും പറഞ്ഞു.
 

മടവൂർ: ലഹരിക്കെതിരെ പോരാടാൻ യുവ തലമുറയേയും സ്കൂൾ വിദ്യാർത്ഥികളെയും സജമാക്കുക എന്ന ലക്ഷ്യത്തോടെ മടവൂർ എ യു പി സ്കൂൾ  ലഹരി വിരുദ്ധ ദിനം ആചരിച്ചു .ലഹരി വിരുദ്ധ പ്രതിജ്ഞ, ചിത്രപ്രദർശനം, ബോധവൽകരണ ക്ലാസ് എന്നിവ നടന്നു. സ്റ്റാഫ് സെക്രട്ടറി രാജേഷ് മാസ്റ്ററുടെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം അബ്ദുൽ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയതു. 

എ പി വിജയകുമാർ, എം മുഹമ്മദലി, കെ ടി ശമീർ.എം.കെ നൗഷാദ് എന്നിവർ സംസാരിച്ചു. സയിദ രാംപൊയിൽ സ്വാഗതവും കെ ഹുസൈൻ കുട്ടി നന്ദിയും പറഞ്ഞു.


പൂനൂർ  : GHSS പൂനൂർ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അസംബ്ലിയിൽ പ്രതിജ്ഞയെടുത്തു. ചളിക്കോട്, കാന്തപുരം പ്രദേശങ്ങളിലേക്ക് റാലിയും സംഘടിപ്പിച്ചു. 


ജാഗ്രതാ സമിതി. JRC, സ്കൗട്ട് & ഗൈഡ്സ്, SPC എന്നിവയുടെ നേതൃത്വത്തിലായിരുന്നു. കെ അബ്ദുസ്സലീം, ഇ വി അബ്ബാസ്, പി.ടി. സിറാജുദ്ദീൻ, എ.വി. മുഹമ്മദ്, അഭിരാം ടി.പി., എ.പി. ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. 

ഡോ. സി.പി. ബിന്ദു, എം.എസ് ഉൻമേഷ്, എം. ഷൈനി, ഐ അനിൽകുമാർ, എ.പി. ജാഫർ സാദിഖ്, കെ.റീഷ് ന, സിഷ ഫിലിപ്പ്, കെ. അബ്ദുസ്സലീം, ടി. സുഹറ, എ.കെ.എസ് നദീറ, ഉമ്മു ഹബീബ, എന്നിവർ റാലിക്ക് നേതൃത്വം നൽകി.പൂനൂർ : ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പൂനൂർ ഗാഥ കോളേജ് വിദ്യാർത്ഥികൾ പൂനൂരിൽ ലഹരിവിരുദ്ധ റാലി നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ( ബിവറേജസ് )  എം.സുഗുണൻ ഉൽഘാടനം ചെയ്‌തു.

സാമൂഹിക ജീവിതത്തെയും മനുഷ്യ ശരീരത്തേയും ,മനസ്സിനേയും നശിപ്പിക്കുന്ന ലഹരിവസ്തുക്കൾക്കെതിരെ വിദ്യാർത്ഥികളും യുവാക്കളും ഉണർന്നു പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.


വിദ്യാർത്ഥികൾക്ക് ജീവിതത്തോടും പഠനത്തോടും, കല, സാഹിത്യം, കായികം തുടങ്ങിയ സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്ന വിഷയങ്ങളോടുമാണ് ലഹരി ഉണ്ടാകേണ്ടത്.തുടർന്ന് ലഹരിവിരുദ്ധ പ്ലക്കാർഡുകളുമായി  വിദ്യാർത്ഥികൾ പൂനൂർ ടൗണിൽ റാലി നടത്തി.

ചടങ്ങിൽ പ്രിൻസിപ്പാൾ കെ. നിസാർ അധ്യക്ഷത വഹിച്ചു.മാനേജർ യു.കെ.ബാവ മാസ്റ്റർ, സി.പി.മുഹമ്മത്, എം.കെ.ഗിരിജ, പ്രസംഗിച്ചു. സ്റ്റാഫ് സിക്രട്ടറി ഗിരീഷ് തേവള്ളി സ്വാഗതവും പി.എം.സുഭാഷ് നന്ദിയും പറഞ്ഞു.കുട്ടമ്പൂർ:ദി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്ന്റെയും വിമുക്തി ക്ലബിന്റെയും ആഭിമുഖ്യത്തിൽ കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായുള്ള ബോധവൽക്കരണ റാലി പ്രിൻസിപ്പാൾ നൗഷാദ് നെല്ലിയാറ്റിൽ ഉദ്ഘാടനം ചെയ്തു.  ഹെഡ്മാസ്റ്റർ പി സി ശശികുമാർ ആശംസകളർപ്പിച്ചു.  

സ്കൂൾ ലീഡർ_ നന്ദന .കെ .വി . ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിമുക്തി ക്ലബ് കൺവീനർമാരായ ഷൈജു, എം.വി. ,സുപ്രിയ കെ തുടങ്ങിയവർ നേതൃത്വം നൽകി. 

Previous Post Next Post
3/TECH/col-right