Trending

യാത്രയയപ്പ് നൽകി

പൂനൂർ: പൂനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്ന് നെയ്യാറ്റിൻകര ഡി.ഇ.ഒ ആയി സ്ഥാനക്കയറ്റം നേടി പോകുന്ന പ്രധാനാധ്യാപിക ഡെയ്സി സിറിയകിന് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.സീനിയർ അസിസ്റ്റന്റ് ഇ.വി.അബ്ബാസ് ഉപഹാരം നൽകി. 


സ്ക്കൂളിന് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നേടിയെടുക്കുന്നതിന് നേതൃത്വം നൽകിയ ടീച്ചറുടെ വിടവാങ്ങൽ ഒരു തീരാനഷ്ടമാണെന്ന് യോഗം വിലയിരുത്തി. പുതിയ കെട്ടിടങ്ങൾ, സ്കൗട്ട് ആൻറ് ഗൈഡ്സ്, സ്ക്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് തുടങ്ങി മികവിലേക്ക് ചുവടുറപ്പിക്കുന്നതിന് അവരുടെ നേതൃത്വം പ്രധാന പങ്കു വഹിച്ചിരുന്നു.

യോഗത്തിൽ എ.പി. ജാഫർ സാദിഖ്, കെ. അബ്ദുൾ ലത്തീഫ്, എ.വി. മുഹമ്മദ്, വി. അബ്ദുസ്സലീം, ടി.പി മുഹമ്മദ് ബഷീർ, എം.എസ് ഉൻമേഷ്, പി.ടി സിറാജുദ്ധീൻ, സി.കെ റീഷ്ന, പി.ജെ മേരി ഹെലൻ, ടി.പി അജയൻ, വി.എച്ച് അബ്ദുൾ സലാം, വി.സി വീരേന്ദ്രകുമാർ, പി. രാജേന്ദ്രപ്രസാദ്, കെ. സരിമ, കെ. മുബീന, സിനി ഐസക്ക്, കെ. സാദിഖ്, ഡോ. സി.പി. ബിന്ദു, ഐ. അനിൽകുമാർ, ഷുഐബ്, ഷബീറലി, കെ. അബ്ദുസ്സലീം എന്നിവർ സംസാരിച്ചു.


ലഹരി വിരുദ്ധ ദിനം ആചരിച്ചു.
 

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അസംബ്ലിയിൽ പ്രതിജ്ഞയെടുത്തു. ചളിക്കോട്, കാന്തപുരം പ്രദേശങ്ങളിലേക്ക് റാലിയും സംഘടിപ്പിച്ചു. ജാഗ്രതാ സമിതി. JRC, സ്കൗട്ട് & ഗൈഡ്സ്, SPC എന്നിവയുടെ നേതൃത്വത്തിലായിരുന്നു. കെ അബ്ദുസ്സലീം, ഇ വി അബ്ബാസ്, പി.ടി. സിറാജുദ്ദീൻ, എ.വി. മുഹമ്മദ്, അഭിരാം ടി.പി., എ.പി. ജാഫർ സാദിഖ് എന്നിവർ സംസാരിച്ചു. 


ഡോ. സി.പി. ബിന്ദു, എം.എസ് ഉൻമേഷ്, എം. ഷൈനി, ഐ അനിൽകുമാർ, എ.പി. ജാഫർ സാദിഖ്, സി.കെ.റീഷ് ന, സിഷ ഫിലിപ്പ്, കെ. അബ്ദുസ്സലീം, ടി. സുഹറ, എ.കെ.എസ് നദീറ, ഉമ്മു ഹബീബ, എന്നിവർ റാലിക്ക് നേതൃത്വം നൽകി.



Previous Post Next Post
3/TECH/col-right