ബനാത്ത് വാല പുരസ്കാരം:അഷറഫ് കോക്കുരിനും അഷറഫ് താമരശ്ശേരിക്കും - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Thursday, 27 June 2019

ബനാത്ത് വാല പുരസ്കാരം:അഷറഫ് കോക്കുരിനും അഷറഫ് താമരശ്ശേരിക്കും

മലപ്പുറം: ജി.എം ബനാത് വാലയുടെ നാമധേയത്തിൽ പൊന്നാനി താലൂക്ക് ബനാത്ത് വാല കൾച്ചറൽ സെന്ററിന്റെ ഈ വർഷത്തെ ബനാത്ത് വാല സ്മാരക രാഷ്ട്രീയ പുരസ്കാരത്തിന് അഷറഫ് കോക്കുരും കാരുണ്യ പുരസ്കാരത്തിന് അഷറഫ് താമരശ്ശേരിയും അർഹരായി . 


10001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണു അവാർഡ്, പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പി.എ റഷീദ്, ചരിത്രകാരൻ ടി.വി അബ്ദുറഹ്മാൻ കുട്ടി, മലബാർ ഹിസ്റ്ററി ഫൗണ്ടേഷൻ സെക്രട്ടറി സി.പിആർ സലീഷ്, സീനിയർ പത്രപ്രവർത്തകൻ ഇഖ്ബാൽ
 കല്ലുങ്ങൽ എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ആഗസ്റ്റ് രണ്ടാം വാരം പൊന്നാനിയിൽ നടക്കുന്ന ബനാത്ത് വാല അനുസ്മരണ സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികളായ വി.കെ.എം ഷാഫി, സയ്യിദ് ജംഷീദ് തങ്ങൾ, ഡോ. ഹാരിസ് ഹുദവി, സി.പി ഹസീബ് ഹുദവി, അഡ്വ. കെ.എ ബക്കർ, അഡ്വ. നിയാസ് അഹമ്മദ്, പത്തിൽ സിറാജ് അറിയിച്ചു.

No comments:

Post a Comment

Post Bottom Ad

Nature