Trending

അമ്മയ്ക്കൊരു തൊഴിൽ:വേറിട്ട പദ്ധതിയുമായി മടവൂർ എ യു പി സ്കൂൾ

മടവൂർ:അക്കാദമിക മേഖലയിൽ ഉയരുന്നതോടൊപ്പം വേറിട്ടൊരു പദ്ധതിയുമായി മടവൂർ എ യു പി സ്കൂൾ"അമ്മയ്ക്കൊരു തൊഴിൽ "പദ്ധതി കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ പ്രകാശനം മടവൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി പങ്കജാക്ഷൻ നിർവ്വഹിച്ചു. 


സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായ 50 അമ്മമാരെയാണ് ഒന്നാം ഘട്ടത്തിൽ പരിശീലിപ്പിക്കുന്നത്.വീട്ടാവശ്യത്തിനുള്ള
 ഡിറ്റർജന്റ് പൗഡർ നിർമ്മാണം ,  കുട നിർമ്മാണം, കുട്ടികളുടെ യൂണിഫോം തയ്ക്കുന്നതിന് തയ്യൽ പരിശീലനം തുടങ്ങിയ മൂന്ന് മേഖലയിലാണ് ഒന്നാം ഘട്ട പരിശീലന പരിപാടി ആരംഭിക്കുന്നത് . 



സ്കൂളിൽ നിന്നും LSS ,USS സ്കോളർഷിപ്പ് പരീക്ഷയിൽ  വിജയം നേടിയ 19 വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.പി ടി എ പ്രസിഡൻറ് ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷനായിരുന്നു.കൊടുവള്ളി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം മുരളി കൃഷണൻ,ബി പി ഒ മെഹറലി ,വാർഡ് മെമ്പർമാരായ സാബിറ മൊടയാനി, നസ്തർ, എസ് എസ് ജി കൺവീനർ വി അഹ് മദ് ശബീർ ,വി ഷക്കീല ടീച്ചർ, പി യാസിഫ്, എന്നിവർ സംസാരിച്ചു. 

ബിറ മൊടയാനി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ എം അബദുൽ അസീസ് മാസ്റ്റർ സ്വാഗതവും  എ പി വിജയകുമാർ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right