Trending

ബാഗ്ലൂരിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ബാലുശ്ശേരി സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു

ബാലുശ്ശേരി:ബാംഗ്ലൂരിൽ വെച്ചുണ്ടായ വാഹന അപകടത്തിൽ ബാലുശ്ശേരി ഉണ്ണികുളം വില്ലേജ് ഓഫീസിന് സമീപം താമസക്കിക്കുന്ന സധാനന്ദന്‍ ശ്രീജ ദമ്പതികളുടെ മകന്‍ ആദിത്ത് (25), ബാലുശ്ശേരി സ്വദേശി അഭിരാം കൃഷ്ണന്‍(21) എന്നിവരാണ് മരിച്ചത്.


അപകടത്തിൽ പരിക്കേറ്റ താമരശ്ശേരി ചുങ്കം സ്വദേശി അഖില്‍ പ്രകാശ്(25) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച കാറ് ഇന്നലെ  പുലര്‍ച്ചെ അഞ്ച് മണിയോടെ ബാംഗ്ലൂര്‍ മൈസൂര്‍ റോഡില്‍ കെങ്ങേരി കുമ്പളഗോഡില്‍ വെച്ച് നിര്‍ത്തിയിട്ട സിമന്റ് ലോറിക്ക് പിന്നില്‍ ഇടിച്ചായിരുന്നു അപകടം. 


നാട്ടില്‍ നിന്ന് ചൊവ്വാഴ്ച രാത്രിയാണ് ഇവര്‍ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്.മരിച്ച രണ്ടുപേരും ബാംഗ്ലൂരിലെ ഡന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണെന്നും അഖില്‍ ജോലി ചെയ്യുകയാണെന്നുമാണ് വിവരം. 


പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് കൊണ്ട് പോയി.


ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട   രണ്ടുപേരുടെ മൃതദേഹം നാട്ടിൽ എത്തി

താമരശ്ശേരി: ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹം നാട്ടിൽ എത്തി.രാത്രി12:45 മണിക്ക് താമരശ്ശേരി താലൂക്ക്  ഹോസ്പിറ്റൽ എത്തിക്കുകയും ആദിത് എന്ന ആളുടെ മൃതദേഹം വീട്ടിൽ കൊണ്ടു പോവുകയും  ചെയ്തു.

മറ്റൊരാളായ അഭിരാം എന്ന ആളുടെ മൃതദേഹം ഇന്ന് ഉച്ചക്ക്  12  മണിയോടെ സംസ്കാര ചടങ്ങ് നടത്താൻ സാധ്യതയുള്ളതിനാൽ   താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ ആംബുലൻസിൽ


സൂക്ഷിച്ചിരിക്കുകയാണ്. രാവിലെ താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിൽ നിന്നും ബാലുശ്ശേരിക്  കൊണ്ടുപോകും. 
Previous Post Next Post
3/TECH/col-right