കോരങ്ങാട്: താമരശ്ശേരി ഗവൺമെൻറ് ഹൈസ്കൂൾൻറെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു സ്കൂളിന് സ്വന്തമായി സ്കൂൾ ബസ് വേണമെന്നത്.
താമരശ്ശേരി ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന മലയോര മേഖലയായ
കരിഞ്ചോല,പുവ്വൻമല,കന്നുട്ടിപ്പാറ,മുണ്ടപ്പുറം കൂടാതെ മലപുറം,അമ്പായത്തോട്,അണ്ടോണ,ഈർപ്പോണ എന്നി പ്രദേശങ്ങളിൽ നിന്നും  കുട്ടികൾ യാത്രാ ബുദ്ധിമുട്ട് നേരിടുന്ന സ്ഥലങ്ങളാണ്.സ്കൂൾ ബസ് വന്നതോടെ ഒരു പരിധിവരെ സ്കൂൾ കുട്ടികൾക്ക് യാത്രാ ബുദ്ധിമുട്ടുകൾ തീരും എന്ന പ്രതീക്ഷയിൽ ആണെന്ന് പിടിഎ പ്രസിഡണ്ട് എം സുൽഫീക്കർ അഭിപ്രായപ്പെട്ടു.ഒട്ടേറെ വിദ്യാർഥികൾ കാൽനട യാത്രയായി സ്കൂളിൽ എത്തിച്ചേരാറുള്ളത്.ഇതിനും ഒരു അറുതി വരും എന്ന് പ്രതീക്ഷയിലാണ് പിടിഎ കമ്മിറ്റിയും അധ്യാപകരും.

താമരശ്ശേരി സ്കൂളിൻറ വികസനത്തിനായി കൊടുവള്ളി മണ്ഡലം എംഎൽഎ കാരാട്ട് റസാക്ക് നാലുകോടി 25 ലക്ഷം രൂപയും സ്കൂൾ ബസും അനുവദിച്ചിരുന്നു.അതിൻറെ ആദ്യ പടിയായിട്ടാണ് ആണ് സ്കൂൾ ബസ് എത്തിയത്.കൊടുവള്ളി മണ്ഡലത്തിൽ വിവിധ സ്കൂളുകൾക്കായി അഞ്ച് ബസ്സുകളാണ് അനുവദിച്ചത്.

സ്കൂളിൽ ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ 99% വിജയം
നേടിയതായി പിടിഎ വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് പറഞ്ഞു.