ആൾകൂട്ടത്തിൽ ഇങ്ങനെയും ചിലരുണ്ട് - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 26 June 2019

ആൾകൂട്ടത്തിൽ ഇങ്ങനെയും ചിലരുണ്ട്

ആൾകൂട്ടത്തിൽ ഇങ്ങനെയും ചിലരുണ്ട്,,,, ആവശ്യക്കാരുടെ അടുത്തെത്തും,,, ആരും പറഞ്ഞിട്ടൊന്നുമല്ല,,, പ്രശ്നം പരിഹരിച്ചവർ പിൻമാറും,,,,,,

ജൂൺ 6... പ്രവേശനോത്സവ ദിനം,,,,
എളേറ്റിൽ GMUP സ്കൂളിൽ തികച്ചും നിശ്ചബ്ദമായ സൽപ്രവൃത്തി കണ്ടു,,
മൂന്ന് നിലകളിലും കുട്ടികൾക്ക് ശുദ്ധജലത്തിനായുള്ള സംവിധാനം,,


കിഴക്കെപുര കുടുംബത്തിലെ  KP ഹാജി, അബൂബക്കർഹാജി, ആലിഹാജി എന്നിവരുടെ സ്മരണാർത്ഥം  പുതിയ തലമുറയിലെ റാഫിയുടെ വക...

" റാഫി ഇടക്ക് വരും,  അതൊരു പ്രശ്നത്തിന് പരിഹാരമാകാം .....
എന്റെ വാക്കല്ല, ഹെഡ്മാസ്റ്റർ ഷുക്കൂർ സാറിന്റെ താ,,,,

ടോയ്ലെറ്റിലെ മഗ് നഷ്ടപ്പെട്ടത് ഓഫീസിൽ പരാതിപെട്ട കുട്ടിയെ, പരിഹരിക്കാമെന്ന് പറഞ്ഞയച്ചതിന്റെ പിന്നാലെ കുറെ ബക്കറ്റും മഗ്ഗുകളും ഇരു കൈയ്യിലേന്തി വരുന്ന  റാഫി അൽഭുതപ്പെടുത്തും, ആരെയും,,,

"ടെലിപ്പതി" പോലെ,, 

എന്തിനോ  വന്ന റാഫി വരാന്തയിൽ നിന്ന് കേട്ടിരുന്നു, ആ കുട്ടിയുടെ പരാതി..... പരിഹരിക്കാൻ അദ്ധ്യാപകർക്ക് സമയം നൽകിയില്ല,,,,

രക്ഷിതാവും, പൂർവ്വ വിദ്യാർത്ഥിയുമായ
റാഫിക്ക് സ്വന്തം മക്കളെ പോലെ ഏവരെയും കാണാൻ സാധിക്കുന്നത് പുണ്യജന്മത്താൽ ,.

പല സ്ഥാപനങ്ങളിലെയും പൂർവ്വ വിദ്യാർത്ഥികൾ അവർ ഏറെ  കൊതിച്ച സ്ഥാപനത്തിലേക്കെത്തുമ്പോൾ വലിയ പ്രൊജക്ടുകളും ഡിമാന്റുകളും, ഇല്ലാ പാട്ടുകളും നിരത്തുന്നവരോട് ഒരു വാക്ക്,,,,

റാഫിയെ പോലെ ഒരു പാട് പേരുണ്ട് ആൾക്കൂട്ടത്തിൽ,,,,
അവർ ചെയ്തിരിക്കും,,,, അവർ ഇത്തിരി നേരമിരിക്കട്ടെ അവിടെ,,,

 അയവിറക്കട്ടെ പഴയ സ്മരണകൾ,,,,,

ഇതിന് മാതൃക തന്നെ നമ്മുടെ UP സ്കൂളും, നമ്മുടെ റാഫിയും.....

  'Team Mayflower'
       G M U P Elettil

2 comments:

  1. ആശംസകൾ.... ഇനിയും ഇതുപോലോത്ത നന്മകൾക്ക് നാഥൻ അവരെയും നമ്മെയും തുണക്കട്ടെ...

    ReplyDelete

Post Bottom Ad

Nature