ഹജ്ജ് - 2019 : വെയ്റ്റിംഗ് ലിസ്റ്റ് 335 പേര്‍ക്ക്കൂടി അവസരം - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 26 June 2019

ഹജ്ജ് - 2019 : വെയ്റ്റിംഗ് ലിസ്റ്റ് 335 പേര്‍ക്ക്കൂടി അവസരം

ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട ക്രമ നമ്പര്‍ 3067 വരെയുള്ളവരില്‍ ഇതിനകം പാസ്പോര്‍ട്ട് സമര്‍പ്പിച്ചവര്‍ക്ക് കൂടി ഹജ്ജിന്  അവസരം ലഭിച്ചു.
    

പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍  അതാത് അപേക്ഷകരുടെ എംബാര്‍ക്കേഷന്‍ പോയിന്‍റ് പ്രകാരമുള്ള മൊത്തം തുക, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദിഷ്ട ചെലാനില്‍ പണമടക്കേണ്ടതാണ്.

പണമടച്ച ഒറിജിനല്‍ രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്ക്രീനിംഗ് & ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ 2019 ജൂണ്‍ 27-ന് വൈകുന്നേരം അഞ്ച് മണിക്കകം  സമര്‍പ്പിക്കേണ്ടതാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്നര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
സൗദിയിലുള്ളവര്‍ക്ക് ഹജ് നിര്‍വഹിക്കാന്‍ കുറഞ്ഞ നിരക്ക്

മക്ക: സൗദി അറേബ്യക്കകത്തു നിന്നുള്ളവർക്ക് ഈ വർഷം ഏറ്റവും കുറഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കുന്നതിന് ഇക്കോണമി-2 വിഭാഗ ത്തിൽ പതിനായിരം പേർക്ക് അവസരം ലഭിക്കും. ഇക്കോണമി-2 വിഭാഗം പാക്കേജ് നടപ്പാക്കുന് നതിന് 20 ഹജ് സർവീസ് കമ്പനികളെ ഹജ്, ഉംറ മന്ത്രാലയം തെരഞ്ഞെടുത്തു. ഈ പാക്കേജി ൽ 3465 റിയാലാണ് നിരക്ക്.

ആഭ്യന്തര തീർഥാടകർ ദുൽഖഅ്ദ ഒന്നിന് രാവിലെ എട്ടു മുതൽ ഇ-ട്രാക്ക് വഴി രജിസ്‌ട്രേഷ ൻ നടപടികൾ പൂർത്തിയാക്കി സർവീസ് കമ്പനി കൾക്കുള്ള പണമടയ്ക്കണം. ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള ഇ-ട്രാക്ക് റമദാൻ മധ്യത്തിൽ ഹജ്, ഉംറ മന്ത്രാലയം തുറന്നിട്ടുണ്ട്.

ഹജിന് പര്യാപ്തമായത്ര സമയം മുമ്പു തന്നെ വിവിധ ഹജ് സർവീസ് കമ്പനികൾ നടപ്പാക്കുന്ന വ്യത്യസ്ത പാക്കേജുകളും സേവനങ്ങളും നിര
ക്കുകളും അറിയുന്നതിനും അനുയോജ്യമായ സർവീസ് കമ്പനികളും പാക്കേജുകളും നിർണ യിക്കുന്നതിനും അവസരമൊരുക്കുന്നതിനാണ് റമദാൻ മധ്യം മുതൽ ഹജ്, ഉംറ മന്ത്രാലയം ഇ-ട്രാക്ക് തുറന്നത്.

ആഭ്യന്തര ഹജ് തീർഥാടകർക്കുള്ള പാക്കേജുക ൾ ഹജ്, ഉംറ മന്ത്രാലയം ഈ വർഷം പുനഃസംഘ ടിപ്പിച്ചിട്ടുണ്ട്. പാക്കേജുകളിൽ പുതിയ സേവന ങ്ങൾ ഉൾപ്പെടുത്തുകയും പാക്കേജുകളുടെ പേരുകളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ജനറൽ പാക്കേജ് വിഭാഗത്തിന്റെ പേര് അൽദി യാഫ പാക്കേജ് എന്നാക്കി മാറ്റിയിട്ടുണ്ട്. കുറ ഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കുന്നതിന് അവ സരമൊരുക്കുന്ന പാക്കേജിന്റെയും അൽമുയസ്സർ പാക്കേജിന്റെയും പേരുകൾ ഇക്കോണമി-1, ഇക്കോണമി-2 എന്നാക്കി മാറ്റിയിട്ടുണ്ട്. 

No comments:

Post a Comment

Post Bottom Ad

Nature