തിരുവനന്തപുരം:അട്ടക്കുളങ്ങര വനിത ജയിലിലെ രണ്ട് പ്രതികള്‍ തടവുചാടി. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. ശില്‍പ മോള്‍, സന്ധ്യ എന്നീ തടവുകാരികളാണ് ജയില്‍ ചാടി രക്ഷപ്പെട്ടത്. രണ്ട് പേരും സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്.


നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ഉദ്യോഗസ്ഥരും പൊലിസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു.


 ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു.

ജയില്‍ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിരുന്നു. ഇതിനിടയില്‍ മുരിങ്ങ മരത്തില്‍ കേറി തടവുകാരികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.