സ്വര്‍ണ കള്ളക്കടത്തിനെപ്പറ്റി വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ക്ക് കൊടിസുനിയുടെ ഭീഷണി - Elettil Online
Nature

Breaking

Home Top Ad

Royal Narikkuni

Post Top Ad

Join Whatsapp Group

Wednesday, 26 June 2019

സ്വര്‍ണ കള്ളക്കടത്തിനെപ്പറ്റി വിവരം നല്‍കിയതിന് കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ക്ക് കൊടിസുനിയുടെ ഭീഷണി

കോഴിക്കോട് : സ്വർണ കള്ളക്കടത്തിനെക്കുറിച്ച് ഖത്തർ പോലീസിന് വിവരം നൽകിയതിന് കൊടുവള്ളി നഗരസഭാ കൗൺസിലറെ കൊടിസുനി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രതിയാണ് കൊടിസുനി. ഖത്തറിൽ ജുവലറി ഉടമകൂടിയായ ലീഗ് കൗൺസിലർ കോഴിശ്ശേരി മജീദാണ് പരാതിക്കാരൻ.കൊടുവള്ളി നഗരസഭയിലെ 24ാം വാർഡ് കൗൺസിലറാണ് മജീദ്. തന്റെ കുടുംബത്തെയും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും ഇന്ത്യൻ എംബസിക്ക് ഇതുസംബന്ധിച്ച പരാതി നൽകുമെന്നും ഖത്തറിലുള്ള കോഴിശ്ശേരി മജീദ് പറഞ്ഞു. 


ഭീഷണിപ്പെടിത്തിക്കൊണ്ടുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയും മജീദ് പുറത്തുവിട്ടിട്ടുണ്ട്. ഈ മേഖലയിൽ കുറേക്കാലമായി കളിക്കുന്നതാണ്, നമുക്ക് കാണേണ്ടി വരും എന്നാണ് ഫോണിൽ വിളിച്ച് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്ന് മജീദ് പറയുന്നു.

നാട്ടിൽവന്നാൽ വച്ചേക്കില്ലെന്നും കുടുംബത്തിന് നാട്ടിൽ നിൽക്കാൻ കഴിയില്ലെന്നും കൊടിസുനി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ഖത്തറിൽ വിദേശികൾക്ക് പോലീസിന്റെ അനുമതി പത്രമില്ലാതെ സ്വർണം വാങ്ങാനും വിൽക്കാനും കഴിയില്ല. 


നിയമപരമല്ലാത്ത സ്വർണം വിൽക്കാൻ സഹായിക്കാത്തതിനും ഈ വിവരം പോലീസിനെ അറിയിച്ചതിനുമാണ് കൊടിസുനി ഭീഷണിപ്പെടുത്തിയതെന്നാണ് മജീദ് പറയുന്നത്.

No comments:

Post a Comment

Post Bottom Ad

Nature